Monday December 05, 2016
Latest Updates

ബ്രിട്ടനിലെ ഏഷ്യക്കാരായ സമ്പന്നരില്‍ ഹിന്ദുജ സഹോദങ്ങള്‍ തന്നെ ഒന്നാമത്; ലക്ഷ്മി മിത്തല്‍ രണ്ടാമത്

ബ്രിട്ടനിലെ ഏഷ്യക്കാരായ സമ്പന്നരില്‍ ഹിന്ദുജ സഹോദങ്ങള്‍ തന്നെ ഒന്നാമത്; ലക്ഷ്മി മിത്തല്‍ രണ്ടാമത്

ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ ഏഷ്യക്കാരെന്ന ബഹുമതി ഇത്തവണയും ഹിന്ദുജ സഹോദരന്‍മാര്‍ക്ക്. ഏഷ്യന്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഗ്രൂപ്പാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. മറ്റൊരു കോടിപതിയായ ലക്ഷ്മി മിത്തലിനെ നിസാര വ്യത്യാസത്തില്‍ പിന്തള്ളിയാണ് ഹിന്ദുജ സഹോദരന്മാര്‍ ഒന്നാമത് എത്തിയത്. 13.5 ബില്യന്‍ പൌണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആകെ ആസ്തി. അതേസമയം മിത്തലിന്റെ സമ്പാദ്യം 12 ബില്യന്‍ പൌണ്ടാണ്.

ബ്രിട്ടനിലെ 101 ഏഷ്യന്‍ കോടീശ്വരന്‍മാരുടെ പട്ടികയാണ് തയ്യാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും ആകെ ആസ്തി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ബില്യന്‍ പൌണ്ടിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 55 മില്യന്‍ പൌണ്ടില്‍ കൂടുതല്‍ മൂലധനമുള്ള വ്യവസായ സംരംഭങ്ങളുടെ ഉടമകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പട്ടികയില്‍ ഉള്‍പ്പെട്ട പകുതിയിലധികം പേരുടെയും ആകെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ നാലോളം പേരുടെ വരുമാനം ഇരട്ടിയായാണ് വര്‍ധിച്ചത്.

വെല്ലുവിളികള്‍ ഉണ്ടെങ്കിലും ഏഷ്യന്‍ ബിസിനസുകാര്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് ബ്രിട്ടനിലുള്ളതെന്ന് പട്ടിക തയ്യാറാക്കിയ എഎംജി ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ശൈലേഷ് സോളങ്കി പറഞ്ഞു. ലണ്ടനില്‍ നടന്ന ഏഷ്യന്‍ ബിസിനസ് അവാര്‍ഡ്‌സ് ചടങ്ങിലാണ് സമ്പന്നരായ ഏഷ്യന്‍ ബിസിനസുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

Scroll To Top