Friday December 09, 2016
Latest Updates

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പ് നഷ്ടമാകും

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പ് നഷ്ടമാകും

ഫോര്‍ട്ടലെസ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് ലോകകപ്പ് നഷ്ടമാകും. കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ നട്ടെല്ലിന് പരുക്കേറ്റ നെയ്മറിന് സെമി കളിക്കാനാകില്ല. ജര്‍മനിക്കെതിരെയാണ് ബ്രസീലിന്റെ സെമി പോരാട്ടം. കൊളമ്പിയന്‍ താരം ജുവാന്‍ സുനിഗയുടെ ഫൗളാണ് നെയ്മറിന്റെ പരിക്കിലേക്ക് വഴി വച്ചത്.

എണ്‍പത്തിയെട്ടാം മിനിറ്റില്‍ യുവാന്‍ സുനിഗ പിറകില്‍ നിന്ന് കാല്‍മുട്ടു കൊണ്ട് ഇടിച്ചുവീഴ്ത്തിയ നെയ്മറെ സ്‌ട്രെച്ചറില്‍ എടുത്തു കൊണ്ടുപോവുകയായിരുന്നു. ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നെയ്മറെ സ്‌കാനിംഗ് ഉള്‌പ്പെടെ വിദഗ്ദ പരിശോധനകള്‍ക്ക് വിധേയനാക്കി. നെയ്മറിന്റെ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍ അറിയിച്ചതായി ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കൊളാരി അറിയിച്ചു.

ചിലിക്കെതിരായ പ്രീക്വാര്‍ട്ടറില്‍ തുടയ്‌ക്കേറ്റ പരിക്കുമായാണ് നെയ്മര്‍ കൊളംബിയക്കെതിരെ കളിച്ചത്. സൂപ്പര്‍ താരം നെയ്മര്‍ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയാണ്.

Scroll To Top