Saturday December 03, 2016
Latest Updates

ബ്രസീല്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരനായി കൊളംബിയയുടെ ജെയിംസ് റോഡ്രിഗ്രസ്

ബ്രസീല്‍ ലോകകപ്പിലെ ഗോള്‍ വേട്ടക്കാരനായി കൊളംബിയയുടെ ജെയിംസ് റോഡ്രിഗ്രസ്

ലോകകപ്പിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ കൊളംബിയയുടെ ജെയിംസ് റോഡ്രിഗ്രസും. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയതോടെ ജെയിംസ് റോഡ്രിഗ്രസ് എന്ന ഈ ഇരുപത്തിയാറുകാരന്‍ നാല് കളികളില്‍ നിന്ന് 5 ഗോളുകള്‍ സ്വന്തമാക്കി. ഇതോടെ റോഡ്രിഗ്രസ് ബ്രസീല്‍ ലോകകപ്പിലെ ടോപ് സ്‌കോററായി. മെസി, നെയ്മര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പിന്തള്ളിയാണ് റോഡ്രിഗ്രസ് ഒന്നാം സ്ഥാനത്ത് എത്തിയത്.

ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയുടെ താരമാണ് റോഡ്രിഗ്രസ്. ഈ ലോകകപ്പില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ടീമായി കൊളംബിയ മാറിയത് ഈ ചെറുപ്പക്കാരന്റെ പിന്‍ബലത്തിലാണ്. ചരിത്രത്തില്‍ ആദ്യമായി കൊളംബിയ ക്വാട്ടറില്‍ കടന്നതും റോഡ്രിഗ്രസിന്റെ മികവിലാണ്. റാഡമല്‍ ഫാല്‌ക്കോ പരുക്കേറ് പുറത്തായതോടെയാണ് കൊളംബിയ കോച്ച് റോഡ്രിഗ്രസിനെ മുന്നേറ്റ നിരയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്.

ബ്രസീലിലേക്ക് വിമാനം കയറുമ്പോള്‍ ആരാലും അറിയപ്പെടാതിരുന്ന താരമാണ് റോഡ്രിഗ്രസ്. എന്നാല്‍ കളി തുടങ്ങിയതോടെ ബ്രസീല്‍ ലോകകപ്പിന് എത്തിയ കളി എഴുത്തുകാരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് റോഡ്രിഗ്രസ്. സ്വന്തമായി അഞ്ചു ഗോളുകള്‍ നേടിയ റോഡ്രിഗ്രസ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ആരാലും അറിയപ്പെടാതെ വന്ന ഈ ലോകകപ്പിന്റെ താരമായി മാറിയിരിക്കുകയാണ് റോഡ്രിഗ്രസ്. ഏതായാലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നപ്പോളി, ടോട്ടന്‍ഹാം തുടങ്ങിയ മുന്‍നിര ക്ലബ്ബുകള്‍ റോഡ്രിഗ്രസിനെ നോട്ടമിട്ടുകഴിഞ്ഞു.

Scroll To Top