Sunday December 04, 2016
Latest Updates

ബ്രസീല്‍ കണ്ടുമതിയായില്ല, അര്‍ജന്റീനക്കാര്‍ മടങ്ങുന്നില്ല

ബ്രസീല്‍ കണ്ടുമതിയായില്ല, അര്‍ജന്റീനക്കാര്‍ മടങ്ങുന്നില്ല

ബ്രസീലിയ: ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും പോലെയാണ് ഫുട്‌ബോളില്‍ അര്‍ജന്റീനയും ബ്രസീലും. എങ്കിലും ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ എത്തിയ അര്‍ജന്റീനക്കാര്‍ക്ക് ബ്രസീലില്‍ നിന്ന് മടങ്ങാന്‍ മടി. ലോകകപ്പ് രണ്ടാഴ്ച മുമ്പ് അവസാനിച്ചെങ്കിലും ബ്രസീലിലുള്ള ആയിരക്കണക്കിന് ബ്രസീലുകാര്‍ ഇപ്പോഴും നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ബ്രസീല്‍ മനോഹരമാണ് ഇവിടുത്തെ കാഴ്ചകള്‍ മുഴുവന്‍ കണ്ടിട്ടേ നാട്ടിലേക്ക് മടങ്ങുന്നുള്ളൂ എന്നാണു ലൂകാസ് ബസന്‍ എന്ന അര്‍ജന്റീനക്കാരനായ ചെറുപ്പക്കാരന്‍ പറയുന്നത്. ഫൈനല്‍ കാണാന്‍ ബ്രസീലില്‍എത്തിയ 160,000 അര്‍ജന്റീനക്കാരില്‍ ഒരാള്‍ മാത്രമാണ് ലൂകാസ്. ഇദ്ദേഹത്തെപ്പോലെ ആയിരക്കണക്കിന് അര്‍ജന്റീനക്കാരാണ് ശത്രുരാജ്യമെങ്കിലും ബ്രസീലില്‍ നിന്ന് മടങ്ങാന്‍ മടിച്ച് ഇപ്പോഴും രാജ്യത്ത് തങ്ങുന്നത്.

കൈനിറയെ പണവുമായി ബ്രസീലില്‍ എത്തിയ ലൂകാസിന്റെ പോക്കറ്റ് ഇപ്പോള്‍ കാലിയാണ്.ബ്രസീലില്‍ തന്നെ എന്തെങ്കിലും ജോലി കണ്ടു പിടിച്ച് ബ്രസീലില്‍ ചുറ്റിക്കറങ്ങാനുള്ള പണം കണ്ടെത്താമെന്നാണ് ഇയാളുടെ പ്ലാന്‍. ഇയാളെപ്പോലെ നിരവധി ബ്രസീലുകാര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള യുവതീ യുവാക്കളാണ് ബ്രസീലില്‍ തങ്ങുന്നത്. എത്ര അര്‍ജന്റീനക്കാര്‍ ഇപ്പോഴുംബ്രസീലില്‍ തങ്ങുന്നുണ്ട് എന്നത് സംബന്ധിച്ച് ബ്രസീല്‍ ഫെഡറല്‍ പോലീസിനുകൃത്യമായ കണക്കില്ല.

അയല്‍രാജ്യമായതിനാല്‍ അര്‍ജന്റീനക്കാര്‍ക്ക് ബ്രസീല്‍ സന്ദര്‍ശിക്കാന്‍ പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമില്ല. ഒരു ഗവണ്‍മെന്റ് ഐഡി മാത്രം കയ്യില്‍ കരുതിയാല്‍ മതി, ഇതാണ് ഇത്രയധികം അര്‍ജന്റീനക്കാര്‍ രാജ്യത്ത് തങ്ങുന്നതിന്റെ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. നാട്ടിലേക്ക് മടങ്ങാന്‍ പണം ഇല്ലാത്തവരെയും യാത്രരേഖകള്‍ നഷ്ടപ്പെട്ടവരേയും സഹായിക്കാന്‍ അര്‍ജന്റീന കൌണ്‍സില്‍ തയ്യാറാണ്. എന്നാല്‍
ഭൂരിപക്ഷം പേരും നാട്ടിലേക്ക് മടങ്ങാന്‍ താല്പ്പര്യം പ്രകടിപ്പിക്കുന്നില്ലത്രേ.

Scroll To Top