Thursday December 08, 2016
Latest Updates

ബ്രസീലിയന്‍ യുവതി മാനഭംഗത്തിനിരയായെന്ന ആരോപണം വ്യാജം; യുവതി അറസ്റ്റില്‍

ബ്രസീലിയന്‍ യുവതി മാനഭംഗത്തിനിരയായെന്ന ആരോപണം വ്യാജം; യുവതി അറസ്റ്റില്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ബ്രസീലിയന്‍ യുവതി മാനഭംഗത്തിനിരയായെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞു. ഇതേതുടര്‍ന്ന് വ്യാജ പരാതിയുമായി രംഗത്ത് വന്ന യുവതിക്കെതിരെ ഗാര്‍ഡ കേസെടുത്തു. ഓഗസ്റ്റ് 25 നാണ് റെഗിന തൈസ് ഡെ ഒലിവെരിയ എന്ന ബ്രസീലിയന്‍ യുവതി താന്‍ പീഡനത്തിനിരയായെന്ന പരാതിയുമായി രംഗത്ത് വന്നത്. മൌണ്ട് ജോയ് ഗാര്‍ഡ സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. ജോലിക്ക് പോകുന്നതിനിടെ കബ്ര പാര്‍ക്കിലെ സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് സമീപത്ത് വച്ച് മൂന്ന് പേര്‍ മാനഭംഗപ്പെടുത്തി എന്നായിരുന്നു പരാതി. എന്നാല്‍ ഗാര്‍ഡ നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പരാതി വ്യാജമെന്ന് തെളിഞ്ഞു.

പ്രതികളെക്കുറിച്ച് യുവതി നല്‍കിയ അടയാളങ്ങള്‍ ഉള്‍പ്പെടെ ഗാര്‍ഡ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുകയും പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഗാര്‍ഡയില്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പരാതി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഡബ്ലിന്‍ ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം യുവതിയെഅറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥി വിസയില്‍ അയര്‍ലണ്ടില്‍ എത്തിയ യുവതിക്ക് അടുത്ത വര്‍ഷം ജനുവരി വരെ വിസ കാലാവധിയുണ്ട്.

എന്നാല്‍ ഈ മാസം 4ന് രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ യുവതിഅറസ്റ്റിലാവുകയിരുന്നു. വ്യാജ പരാതി ഉന്നയിച്ച് യുവതിക്കെതിരെ ഐറിഷ് നിയമ പ്രകാരം ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ യുവതി ഗാര്‍ഡയുടെ കസ്റ്റഡിയില്‍ ഉണ്ടാകും.

Scroll To Top