Saturday December 10, 2016
Latest Updates

ബ്രസീലിന് ദയനീയ പരാജയം ,തകര്‍പ്പന്‍ പ്രകടനവുമായി ജര്‍മിനി (1- 7 )

ബ്രസീലിന് ദയനീയ പരാജയം ,തകര്‍പ്പന്‍ പ്രകടനവുമായി ജര്‍മിനി (1- 7 )

സാവോപോള :മിനരവോയിലെ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ പതിനായിരക്കണക്കിന് സ്വന്തം നാട്ടുകാര്‍ക്കും ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ മാത്രം സമ്മാനിച്ചു കൊണ്ട് ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്തായി.ഒന്നിന് പുറകെ ഒന്നായി ജര്‍മ്മന്‍ പട തൊടുത്തുവിട്ട ഏഴു ഗോളുകള്‍ക്കെതിരെ ഒരൊറ്റ ഗോളു നേടാനേ ബ്രസീലിനായുള്ളൂ.

ആദ്യ മുപ്പത് മിനുട്ടിനുള്ളില്‍ അഞ്ചു ഗോളുകള്‍ നേടി കൊണ്ട് തകര്‍പ്പന്‍ മുന്നേറ്റമാണ് ജര്‍മിനി നടത്തിയത്. ആദ്യ നിമിഷങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്തിയ ജര്‍മിനിയ്ക്ക് മുന്‍പില്‍ അമ്പരന്നു നില്‍ക്കാനേ ബ്രസീലിനു കഴിഞ്ഞുള്ളൂ.രണ്ടാം പകുതിയില്‍ ഷിര്‍ള വീണ്ടും ജര്‍മിനിയ്ക്ക് 2 ഗോളുകള്‍ കൂടി സമ്മാനിച്ചു.കളി അന്ത്യഘട്ടത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് ഓസ്‌കറിലൂടെ ബ്രസീലിന് ആശ്വാസ ഗോള്‍ നേടുവാനായത് .

നെയ്മാര്‍ ഇല്ലാത്ത ബ്രസീലിനെ യാതൊരു ഭയപ്പാടുമില്ലാതെ നേരിട്ട ജര്‍മിനിയ്ക്ക് മുള്ളര്‍(1),ക്ലോസെ (1 ),ടോണി ക്രൂസ്(2),കതീറ (1 )സബ്സ്റ്റിട്ട്യുട്ടായി വന്ന ഷിര്‍ള (2) എന്നിവരാണ് ജര്‍മിനിയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.ലോകപ്പു മത്സരത്തിന്റെ ആദ്യ മത്സരത്തില്‍ നേടിയ ജയം ബ്രസീലിനെ ഫൈനലില്‍ എത്തിക്കില്ലെന്ന ഒരു വിശ്വാസം ഒരിക്കല്‍ കൂടി ശരിയാവുന്നുവെന്ന് മാത്രം പരിതപിക്കാന്‍ മാത്രമേ ബ്രസീല്‍ ആരാധകര്‍ക്കാവുന്നുള്ളൂ.സ്വന്തം നാട്ടില്‍ ഇനി ബ്രസീല്‍ മൂന്നാം സ്ഥാനത്തിനു വേണ്ടി ഒരിക്കല്‍ കൂടി ശനിയാഴ്ച്ച കളിക്കളത്തിളിറങ്ങും

Scroll To Top