Wednesday December 07, 2016
Latest Updates

ബ്രസീലിനും ആദ്യമത്സരപ്പേടി ? ക്രോയേഷ്യ ജയിച്ചാലേ ബ്രസീലിനു ലോകകപ്പ് നേടാനാവുകയുള്ളോ ?

ബ്രസീലിനും ആദ്യമത്സരപ്പേടി ? ക്രോയേഷ്യ ജയിച്ചാലേ ബ്രസീലിനു ലോകകപ്പ് നേടാനാവുകയുള്ളോ ?

സാവോപോള: താരങ്ങളില്‍ മാത്രമല്ല നാട്ടുകാരിലുമുണ്ട് ബ്രസീലിന്റെ ആദ്യ മത്സരത്തിന്റെ ടെന്‍ഷന്‍. നെയ്മര്‍, തിയാഗോ ഡന്‍വ, ഓസ്‌കാര്‍, ഡാനി ആല്‍വസ് എന്നീ വന്‍കിട താരങ്ങളുണ്ടെങ്കിലും ആദ്യ മത്സരത്തെ അതിജീവിക്കേണ്ടതിന്റെ പിരിമുറുക്കം ചെറുതല്ല.ഈ ലോകകപ്പിലെ ആദ്യമത്സരം ജൂണ്‍ 12 ന് വ്യാഴാഴ്ച്ചയാണ്.

പ്രതിയോഗികളായ ക്രൊയേഷ്യക്കെതിരെ എളുപ്പത്തില്‍ ജയിച്ചുവരാമെങ്കിലും ഗ്യാലറി നിറയുന്ന ആരവങ്ങളില്‍ എങ്ങനെ കളിക്കുമെന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദം കളിക്കാരെ പിടികൂടുമെന്ന് ഉറപ്പ്. കഴിഞ്ഞ ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ഉദ്ഘാടന മത്സരം ബ്രസീലുകാരുടെ ഓര്‍മയിലുണ്ടാകും. ദക്ഷിണാഫ്രിക്കയുടെ ബ്രസീലുകാരനായ കോച്ച് കാര്‍ലോസ് ആല്‍ബെര്‍ട്ടോ പെരേര മെക്‌സിക്കോക്കെതിരായ ഉദ്ഘാടന മല്‍സരത്തെ എങ്ങനെ നേരിടണമെന്ന് എല്ലാവരോടും പറഞ്ഞ് കൊടുത്തതാണ്. കാണികളുടെ ആര്‍പ്പുവിളികളുണ്ടാവും. പ്രതിയോഗികളുടെ കടന്നുകയറ്റമുണ്ടാവും.

അപ്പോഴും അടിസ്ഥാനപരമായി നോര്‍മല്‍ ഗെയിം മാത്രം മതി എന്നെല്ലാം പറഞ്ഞിട്ടും 11 സമനിലയില്‍ ടീം രക്ഷപ്പെടുകയായിരുന്നു.സാവോപോളോയില്‍ ബ്രസീലിന് പൂര്‍ണ പിന്തുണ ഉറപ്പാണ്. ഇന്നലെ ഇവിടെ നന്നായി മഴ പെയ്തതിനാല്‍ കാലാവസ്ഥ പ്രവചിക്കാനാകില്ല.

തണുത്ത കാറ്റിന് സാധ്യത കല്‍പ്പിക്കപ്പെടുന്നതിനാല്‍ സ്വന്തം നാട്ടുകാര്‍ എന്ന നിലയില്‍ ബ്രസീലുകാര്‍ക്ക് അത് പ്രശ്‌നമുണ്ടാക്കില്ല. മറുഭാഗത്ത്, നഷ്ടപ്പെടാന്‍ ഒന്നുമില്ലാതെയാണ് ക്രൊയേഷ്യയുടെ വരവ്. യുവതാരങ്ങളും അനുഭവസമ്പന്നരുമടങ്ങുന്ന താരതമ്യേന സന്തുലിതമായ ടീമാണ് അവരുടേത്. ജയിക്കുക എന്ന ഒറ്റനയം ക്രോട്ടുകാര്‍ അവലംബിച്ചാല്‍ ബ്രസീല്‍ കുഴങ്ങും. ആദ്യ മല്‍സരത്തില്‍ സമനില വഴങ്ങിയാല്‍ പോലും മുന്നോട്ടുള്ള പോക്കിന് അതു തടസ്സമാകും. ഗ്രൂപ്പില്‍ പിന്നെ കളിക്കാനുള്ളത് മെക്‌സിക്കോയും കാമറൂണുമാണ്. ലോകകപ്പില്‍ ഉദ്ഘാടന മല്‍സരങ്ങള്‍ പലപ്പോഴും വിരസമാവാറാണ് പതിവ്.

കണക്കുകളില്‍ അത് വ്യക്തം. 1966 ന് ശേഷം നടന്ന ഉദ്ഘാടന മല്‍സരങ്ങളുടെ ചരിത്രത്തില്‍ പറയപ്പെടുന്ന ആവേശമൊന്നും ആദ്യ കളി സമ്മാനിച്ചിട്ടില്ല. 66ന് ശേഷം നാല് ലോകകപ്പുകളില്‍ ആദ്യ മല്‍സരങ്ങള്‍ ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. 1982 ലെ ലോകകപ്പിനാണ് ഇതിനൊരു മാറ്റം വന്നത്. ആ ലോകകപ്പില്‍ ബെല്‍ജിയം ഒരു ഗോളിന് അര്‍ജന്റീനയെ മറിച്ചിട്ടു. 1986 ലെ ലോകകപ്പില്‍ ആദ്യ മല്‍സരത്തില്‍ ഇറ്റലിയും ബള്‍ഗേറിയയും 11 ല്‍ പിരിഞ്ഞു. 98 ലെ ആദ്യ പോരാട്ടത്തില്‍ ബ്രസീല്‍ 21ന് സ്‌കോട്ട്‌ലാന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും മല്‍സരം ബോറനായിരുന്നു. 2006 ല്‍ സ്വന്തം മണ്ണില്‍ ജര്‍മനി കോസ്റ്റാറിക്കയെ 42 ന് തോല്‍പ്പിച്ച മല്‍സരമാവട്ടെ സ്ഥിതി മാറി.

2002 ലെ ലോകകപ്പ് വരെ നിലവിലെ ചാമ്പ്യന്മാരായിരുന്നു ഉദ്ഘാടന മല്‍സരം കളിച്ചിരുന്നത്. അതിന് ശേഷം ആതിഥേയര്‍ക്കാണ് ആദ്യ അവസരം. ആ ടെന്‍ഷന്‍ ബ്രസീല്‍ അനുഭവിക്കുകയാണിപ്പോള്‍. 1974 ലെ ലോകകപ്പ് ഉദ്ഘാടനമല്‍സരത്തില്‍ ബ്രസീലിനെ യൂഗോസ്ലാവ്യക്കാര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച അനുഭവം ചില്ലരെല്ലാം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ബ്രസീലുകാര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത മറ്റൊരു ചരിത്ര സത്യവുമുണ്ട്‌ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരം ജയിച്ചവരാരും ഇത് വരെ കപ്പ് ഉയര്‍ത്തിയിട്ടില്ല.

Scroll To Top