Wednesday December 07, 2016
Latest Updates

ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മെയ് 17 ന് എന്നിസില്‍ ആരംഭിക്കും

ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മെയ് 17 ന് എന്നിസില്‍ ആരംഭിക്കും

എന്നിസ്:പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടി നയിക്കുന്ന ത്രിദിന ധ്യാനം മെയ് 16,17,18 (വെള്ളി,ശനി,ഞായര്‍) തിയതികളില്‍ കൗണ്ടി ക്ലയറിലെ എന്നിസില്‍ നടത്തപ്പെടും.എന്നിസിലെ സെന്റ് ഫ്‌ലാനന്‍സ് കോളേജിലാണ് ധ്യാനം നടത്തപ്പെടുക.

കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വചനപ്രഘോഷണ രംഗത്ത് ശ്രദ്ധേയനായ ബ്ര:സാബു ആറുതൊട്ടി,കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് റിട്രീറ്റ് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.പാലാ രൂപതയിലെ കൊടുമ്പിടി താബോര്‍ റിട്രീറ്റ് സെന്ററിലും രണ്ടുമാസത്തില്‍ ഒരിക്കല്‍ ധ്യാനം നടത്തുന്നുണ്ട്.

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ രക്ഷാകര്‍തൃത്വത്തില്‍ ,വൈദികരും ,സന്യസ്തരും ,അത്മായരും ഉള്‍പ്പെടുന്ന കിംഗ് ജീസസ് മിനിസ്ട്രിയുടെ  ഡയറക്ടറും കൂടിയാണ് ബ്ര:സാബു.

ശാലോം ടി വി യില്‍ എല്ലാ ഞായറാഴ്ച്ചയും ,ചൊവ്വാഴ്ചയും സംപ്രേക്ഷണം ചെയ്യുന്ന ‘യേശു ആരിലും വലിയവന്‍’എന്ന സുവിശേഷ പരിപാടിയിലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ ‘കവിഞ്ഞൊഴുകുന്ന സ്‌നേഹം’എന്ന പ്രോഗ്രാം അമേരിക്കയിലെ മരിയന്‍ ടി വി എല്ല ദിവസവും സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

അയര്‍ലണ്ടിലെ സുവിശേഷ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ വോയിസ് ഓഫ് പീസ് മിനിസ്ട്രീയുടെ ആഭിമുഖ്യത്തിലാണ് സാബു ബ്രദറിന്റെ അയര്‍ലണ്ടിലെ ധ്യാന പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച്ച വൈകിട്ട് 5 ന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച്ച വൈകിട്ട് 4 ന് സമാപിക്കും. കൗണ്‍സിലിംഗിനായി പ്രത്യേകസൗകര്യം ഉണ്ടായിരിക്കും. താമസ സൗകര്യവും ,ഭക്ഷണവും അടക്കം മൂന്നു ദിവസത്തേയ്ക്ക് നൂറ് യൂറോയാണ് രജിസ്‌ട്രേഷന്‍ ഫീസ്.5 വയസുമുതല്‍ 15 വയസുവരെ പ്രായ പരിധിയില്‍ ഉള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പം ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 50 യൂറോ ഫീസ് മതിയാവും.5 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രത്യേകം ഫീസ് ഇല്ല. കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമാണ്.

കിലല്ലു രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് കിരേന്‍ ഓ റൈലി ധ്യാനത്തില്‍ പങ്കെടുത്ത് സന്ദേശം നല്‍കും. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുകയെന്ന് വോയിസ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

For Regitsration & More Details, Silju Mathew(0863408825),

Jomon Joseph(0879191532,0894461284)

Monachan Narakathara(0894127328)

Joseph Chacko (0862111707)

Scroll To Top