Wednesday December 07, 2016
Latest Updates

ബ്യൂ മൗണ്ട് ഹോസ്പിറ്റലിലെ ഡോക്ടറുടെ ഭാര്യും മക്കളും ലണ്ടനില്‍ വീടിന് തീ പിടിച്ച് മരിച്ചു

ബ്യൂ മൗണ്ട് ഹോസ്പിറ്റലിലെ ഡോക്ടറുടെ ഭാര്യും മക്കളും ലണ്ടനില്‍ വീടിന് തീ പിടിച്ച് മരിച്ചു

ഡബ്ലിന്‍ :ബ്യൂ മൗണ്ട് ഹോസ്പിറ്റലിലെ ഡോക്ടറുടെ ഭാര്യയും മൂന്നു മക്കളും ലണ്ടനിലെ ലൈസസ്റ്ററിലെ വീട്ടിലെ തീപിടുത്തത്തില്‍ കൊല്ലപ്പെട്ടു. ഇത് കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി യുകെ പോലീസ് പറഞ്ഞു.

അപകടം നടന്ന വീടും പരിസരവും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. രാത്രി 12.35നാണ് വീടിനു തീ പിടിച്ച കാര്യം പോലീസ് അറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന നാലുപേരും മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. കൂടുതല്‍ തീ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ സാധിച്ചു എന്ന് പോലീസ് പറഞ്ഞു.

ബ്യുമൗണ്ട് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ ഡോക്ടര്‍ തൗഫീക് സത്താറിന്റെ ഭാര്യ ഷെഹ്നില തൗഫീക് അവരുടെ കൗമാരക്കാരായ മക്കള്‍ സൈനബ്, ബിലാല്‍, ജമാല്‍ സത്താര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

പാക്കിസ്ഥാന്‍കാരായ ഇവര്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയിട്ട് 15 വര്‍ഷങ്ങളായി. ഇവര്‍ക്ക് നേരിട്ട ദുരന്തത്തില്‍ സുഹൃത്തുക്കളും ബന്ധുക്കളും ദുഖം രേഖപ്പെടുത്തി.
അര്‍ദ്ധരാത്രിയോടെ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ അയല്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Scroll To Top