Monday December 05, 2016
Latest Updates

ബ്യൂമൗണ്ട് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബത്തിന് ഡബ്ലിന്‍ കണ്ണീരോടെ വിട നല്‍കി

ബ്യൂമൗണ്ട് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബത്തിന് ഡബ്ലിന്‍ കണ്ണീരോടെ വിട നല്‍കി

ഡബ്ലിന്‍: ബ്യൂമൗണ്ട് ആശുപത്രിയിലെ ഡോക്ടറുടെ കുടുംബത്തിന് ഡബ്ലിന്‍ കണ്ണീരോടെ വിട നല്‍കി. വീടിന് തീപ്പിടിച്ചു മരിച്ച ഭാര്യയുടെയും മൂന്നു മക്കളുടെയും സംസ്‌കാരച്ചടങ്ങുകള്‍ ഡബ്ലിനില്‍ വച്ച് നടത്തി.
ഡബ്ലിന്‍ ബ്യൂമൗണ്ട് ആശുപത്രിയിലെ ന്യൂറോസര്‍ജന്‍ ഡോക്ടര്‍ മുഹമ്മദ് തൗഫീക്ക് അല്‍സത്തറിന്റെ ഭാര്യ ഷെനില തൗഫീക്ക് മക്കളായ സൈനബ് ബിലാല്‍, ജമീല്‍ എന്നിവരാണ് ലണ്ടനില്‍ വച്ച് വീടിന് തീപിടിച്ച് മരിച്ചത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരത്തില്‍പ്പരം ആളുകളാണ് ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍ മേഖലയില്‍ എത്തിയത്.
ലെയ്‌സെന്‍സ്റ്റര്‍ വുഡ്ഹില്ലിലെ വീടിന് തീപിടിച്ചതുമായി ബന്ധപ്പെട്ട് എട്ടു പേര്‍ക്കെതിരെ കേസ് ചാര്‍ജ്ജു ചെയ്തിട്ടുണ്ട്. സെപ്തംബര്‍ 13നാണ് ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ തീപ്പിടുത്തം ഉണ്ടായത്. അക്രമികള്‍ ഇവരുടെ സമ്പാദ്യമാകാം ലക്ഷ്യമിട്ടതെന്നും എന്നാല്‍ അബദ്ധവശാല്‍ അതവരുടെ മരണകാരണമായതായിരിക്കാമെന്നും റിപ്പോര്‍ട്ട്.
അയര്‍ലണ്ടിലെ മുസ്ലിം കമ്മ്യൂണിറ്റിയിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന കുടുംബമായിരുന്നു ഡോക്ടര്‍ സത്താറിന്റെത്. കുട്ടികളുടെ മത പഠനത്തിനായാണ് നാലുപേരും ഇംഗ്ലണ്ടിലേക്ക് താമസം മാറിയത്, പഠനശേഷം തിരികെ ഡബ്ലിനിലേക്ക് തന്നെ വരാനും ഇവര്‍ തീരുമാനിച്ചിരുന്നു.
ഡബ്ലിനില്‍ പല ഇസ്ലാമിക് പദ്ധതികളും നടപ്പിലാക്കാന്‍ ഭാര്യ തനിക്ക് തന്ന പ്രചോദനത്തെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞു. തന്റെ ദുഖത്തില്‍ പങ്കുകൊള്ളാനെത്തിയവരോടും രണ്ടു മെഡിക്കല്‍ കോളേജുകളോടും രോഗികളോടും അദ്ദേഹം നന്ദി പറഞ്ഞു.
ചടങ്ങുകള്‍ക്കുശേഷം നാലുപേരെയും ന്യൂകാസ്റ്റ്ല്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു.
ഡോക്ടറുടെ മകള്‍ സൈനബിന് ഒരു െ്രെപമറി സ്‌കൂള്‍ ടീച്ചറാകണമെന്നും ഇസ്ലാമിക് റിലീജിയസ് ടീച്ചര്‍ ആകണമെന്നും ഡബ്ലിനില്‍ ജോലി ചെയ്യണമെന്നുമായിരുന്നു ആഗ്രഹം. മുസ്ലിം കമ്മ്യൂണിറ്റിക്കു വേണ്ടി തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

Scroll To Top