Saturday December 10, 2016
Latest Updates

ബോളിവുഡ് ജ്വാലയ്ക്ക് ഡബ്ലിനില്‍ ഒരുക്കങ്ങളായി,ചരിത്രം കുറിയ്ക്കാന്‍ ധര്‍മേന്ദ്ര ഡാന്‍സ് സ്‌കൂള്‍ 

ബോളിവുഡ് ജ്വാലയ്ക്ക് ഡബ്ലിനില്‍ ഒരുക്കങ്ങളായി,ചരിത്രം കുറിയ്ക്കാന്‍ ധര്‍മേന്ദ്ര ഡാന്‍സ് സ്‌കൂള്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പ്രശസ്തമായ ധര്‍മേന്ദ്ര ഡാന്‍സ് സ്‌കൂളിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് ‘ബോളിവുഡ് ജ്വാല’ മഹോത്സവത്തിന് ഒരുക്കങ്ങളായി. ബോളിവുഡ് പരിശീലകരുടെ കീഴില്‍ അഭ്യസിച്ച അയര്‍ലണ്ടിലെ പ്രഗത്ഭരായ കലാകാരന്മാരുടെ വിസ്മയിപ്പിക്കുന്ന പ്രകടനം അരങ്ങേറുന്ന പ്രശസ്തമായ ഡാന്‍സ് ഷോയാണ് ബോളിവുഡ് ജ്വാല. 

ഡബ്ലിന്‍ ഒന്നിലെ സ്‌പെന്‍സര്‍ ഡോക്കിലുള്ള ദി കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 14 ന് (ശനി )ഉച്ച കഴിഞ്ഞു രണ്ടര മണിയ്ക്ക് ആരംഭിക്കുന്ന ബോളിവുഡ്ജ്വാല വൈകിട്ട് 7 മണി വരെ നീണ്ടുനില്‍ക്കും. ബോളിവുഡ് ജ്വാലയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഇത്തവണയും തികച്ചും വ്യത്യസ്തമായ പരിപാടികളാണ് ബോളിവുഡ് ജ്വാലയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബോളിവുഡ് ഫോക്ക്, ബോളിവുഡ് വെസ്റ്റെന്‍, ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ്,ഐറ്റം മെലഡി തുടങ്ങിയ വിവിധ ഇനം ഡാന്‍സ് പരിപാടികളും ആയോധനകലകളുടെ അവതരണവുമുണ്ടാകും.അയര്‍ലണ്ടിലെ കലാവേദിയിയില്‍ അത്ഭുതം വിരിയിക്കുന്ന നിരവധി അവതരണങ്ങള്‍ ജ്വാലയുടെ ഭാഗമാവും.

മുന്‍ വര്‍ഷത്തെ ഷോയില്‍ ബോളിവുഡ് സെലിബ്രിറ്റി സന്ധ്യ മൃദുല്‍ ഉള്‍പ്പെടെയുള്ളവരെ അയര്‍ലണ്ടില്‍ കൊണ്ടുവന്നാണ് ബോളിവുഡ് ജ്വാല പരിപാടി അവതരിപ്പിച്ചത്. അയര്‍ലണ്ടിലെ നൃത്ത പ്രേമികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്നവയായിരുന്നു മുന്‍ വര്‍ഷത്തെ പരിപാടികള്‍. 

ഡബ്ലിനില്‍ നിരവധി ശാഖകളുള്ള ഡാന്‍സ് സ്‌കൂളിന്റെ പുതിയ ശാഖകള്‍ ഗാല്‍വെയിലും കോര്‍ക്കിലും ഉടന്‍ ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിക്കൂടെയാണ് ബോളിവുഡ് ജ്വാല എന്ന വിസ്മയ ഷോ സംഘടിപ്പിച്ചിരിക്കുന്നത്. 

പ്രവേശനം ടിക്കറ്റ് മുഖേനെ നിയന്ത്രിക്കുന്നതായിരിക്കും.സിംഗിള്‍ ടിക്കറ്റിന് 20 യൂറോയും ,ഫാമിലിയ്ക്ക് (2 അഡള്‍റ്റ് +2 കിഡ്‌സ് )55 യൂറോയുമാണ് ചുരുങ്ങിയ ടിക്കറ്റ് നിരക്ക്.വിദ്യാര്‍ഥികള്‍ക്കും,ഗ്രൂപ്പ് ടിക്കറ്റുകള്‍ക്കും ഇളവുകളുണ്ട്.

മെയ് 15 വരെ വാങ്ങുന്ന ആദ്യത്തെ 400 ടിക്കറ്റുകള്‍ക്ക് 30 % ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.ഏതാനം ഏഷ്യന്‍ ഷോപ്പുകളിലും ,ഓസ്‌കാര്‍ ട്രാവല്‍സിന്റെ ഓഫിസുകളില്‍ നിന്നും ,ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തികളില്‍ നിന്നും ടിക്കറ്റ് ലഭ്യമാണ്.

ജൂണ്‍ 14 ന് ഡബ്ലിന്‍ സെന്ററില്‍ വച്ചാണ് ‘ബോളിവുഡ് ജ്വാല 2014’ നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.bollywoodjalwa.ie എന്ന വെബ്‌സൈറ്റിലും, +353(0)83 153 2239 എന്ന നമ്പരിലും ലഭ്യമാണ്. JWALA A3

Scroll To Top