Thursday December 08, 2016
Latest Updates

ബോറടി മാറ്റാന്‍ 41 പേരെ കൊന്നുതള്ളിയ യുവാവ് അറസ്റ്റില്‍

ബോറടി മാറ്റാന്‍ 41 പേരെ കൊന്നുതള്ളിയ യുവാവ് അറസ്റ്റില്‍

റിയോ ഡെ ജനീറോ: ബോറടി മാറ്റാന്‍ 41 പേരെ കൊന്നുതള്ളിയ യുവാവ് അറസ്റ്റില്‍. ബ്രസീലിലെ റിയോ ഡെ ജനീറോയിലാണ് സംഭവം. 26കാരനായ സയ്ല്‍സണ്‍ ജോസ് ദാസ് ഗ്രാക്കാസ് പോലീസ് പിടിയിലായത്. 37 സ്ത്രീകളും ഒരു കുട്ടിയും മൂന്നു പുരുഷന്മാരുമാണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്. 9 വര്‍ഷം കൊണ്ടാണ് ഇയാള്‍ ഇത്രയും പേരെ കൊന്നു തള്ളിയത്.

ഭൂരിപക്ഷം പേരെയും തോക്ക് ഉപയോഗിച്ച് വെടി വച്ച് കൊല്ലുകയായിരുന്നു. ചിലരെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയിട്ടുണ്ട്. കൊല്ലപ്പെടാന്‍ ഇയാള്‍ തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് പഠിച്ച ശേഷമാണ് ഇയാള്‍ ഓരോ കൊലപാതകവും നടത്തിയിരുന്നത്. ഇയാളുടെ ക്രൂരതയ്ക്ക് ഇരയായ സ്ത്രീകളില്‍ ഭൂരിപക്ഷം പേരും വെള്ളക്കാരായിരുന്നു. കൊലപാതകത്തിന് വംശീയ വിദ്വേഷമോ സമാനമായ മറ്റ് കാരണങ്ങളോ ഉണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരുന്നു.

ഒരാളെ കൊലപ്പെടുത്തിയ ശേഷം അടുത്തയാളെ കൊലപാതകത്തിനായി കണ്ടെത്തുന്നത് പ്രത്യേകം രസകരമായ അനുഭവമായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബ്രസീലിലെ നിയമ പ്രകാരം ഇയാള്‍ക്ക് ഓരോ കൊലപാതകത്തിനും 30 വര്‍ഷം വീതം തടവ് ശിക്ഷ ലഭിച്ചേക്കാം. ചുരുക്കം പറഞ്ഞാല്‍ ഇയാള്‍ ഇനി പുറം ലോകം കാണില്ലെന്ന് അര്‍ത്ഥം. വധശിക്ഷ നിരോധിച്ച രാജ്യമാണ് ബ്രസീല്‍.

Scroll To Top