Saturday December 03, 2016
Latest Updates

ബോര്‍ഡ് ഗ്യാസ് പാചക വാതക വില കുറച്ചേക്കും; 150 യൂറോ വരെ കുറയാന്‍ സാധ്യത

ബോര്‍ഡ് ഗ്യാസ് പാചക വാതക വില കുറച്ചേക്കും; 150 യൂറോ വരെ കുറയാന്‍ സാധ്യത

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പാചകവാതക വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡ്
ഗ്യാസ് ഉപഭോക്താക്കള്‍ക്കാണ് പാചക വാതക നിരക്ക് കുറയാന്‍ സാധ്യത
തെളിഞ്ഞിരിക്കുന്നത്. പ്രതിവര്‍ഷ ബില്ലില്‍ 150 യൂറോ വരെ വില
കുറഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. വില നിയന്ത്രണ അതോറിറ്റിയുടെ
അംഗീകാരമില്ലാതെ തന്നെ ബോര്‍ഡ് ഗ്യാസ് അധികൃതര്‍ക്ക് പുതുക്കിയ നിരക്ക്
നിശ്ചയിക്കാനാകും. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡ് ഗ്യാസ് 150 യൂറോ വരെ നിരക്ക്
കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു ശരാശരി കുടുംബത്തിനു പ്രതിവര്‍ഷം 1000 യൂറോ വരെ പാചകവാതകത്തിന്
ചെലവഴിക്കേണ്ടി വരുന്നു. ഈ നിരക്കില്‍ നേരിയ കുറവ് സാധാരണക്കാര്‍ക്ക് നേരിയ
ആശ്വാസമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പാചകവാതക വില 37 ശതമാനം
വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വാര്‍ഷിക ബില്ലില്‍ 266
യൂറോയാണ് വര്‍ദ്ധിച്ചത്. ഐറിഷ് വിപണിയിലേക്ക് പുതിയ പാചക വാതക വിതരണക്കാര്‍
കടന്ന വന്നതും വില കുറയ്ക്കാന്‍ ബോര്‍ഡ് ഗ്യാസിനെ നിര്‍ബന്ധിതരാക്കി. നിലവില്‍
എനര്‍ജിയ, ഫ്‌ലോഗ്യാസ് എന്നീ രണ്ടു കമ്പനികള്‍ കൂടി ഐറിഷ് വിപണിയില്‍ പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ട്.

ഈ രണ്ട് കമ്പനികളുടെ പാചകവാതക നിരക്കുമായി താരതമ്യം ചെയ്താല്‍ ബോര്‍ഡ്
ഗ്യാസിന് വാര്‍ഷിക നിരക്കില്‍ 140 യൂറോ കൂടുതലാണ്. ഈ സാഹചര്യത്തില്‍ പുതിയ
കമ്പനികളുമായുള്ള മത്സരത്തില്‍ പിടിച്ച് നില്ക്കാന്‍ 150 യൂറോയെങ്കിലും വില
കുറയ്‌ക്കേണ്ടി വരുമെന്ന് ബോര്‍ഡ് ഗ്യാസ് വക്താവ് മോയ്‌നിഹാന്‍ പറഞ്ഞു. പുതിയ
കമ്പനികളുമായി ഏറ്റുമുട്ടാന്‍ ജൂലൈ ഒന്ന് മുതല്‍ ബോര്‍ഡ് ഗ്യാസ് വില
കുറച്ചേക്കുമെന്നാണ് സൂചന. അയര്‍ലണ്ടില്‍ 350,000 ഉപഭോക്താക്കളുള്ള പാചകവാതക
വിതരണ കമ്പനിയാണ് ബോര്‍ഡ് ഗ്യാസ്

Scroll To Top