Wednesday December 07, 2016
Latest Updates

ബോയ് ഫ്രണ്ടിനെ ഹോസ്റ്റല്‍ മുറിയില്‍ കയറ്റിയ പെണ്‍കുട്ടികള്‍ക്ക് യൂ സി ഡി 300 യൂറോ ശിക്ഷ വിധിച്ചു !

ബോയ് ഫ്രണ്ടിനെ ഹോസ്റ്റല്‍ മുറിയില്‍ കയറ്റിയ പെണ്‍കുട്ടികള്‍ക്ക്  യൂ സി ഡി 300 യൂറോ ശിക്ഷ വിധിച്ചു !

ഡബ്ലിന്‍ :യുസിഡി വിദ്യാര്‍ത്ഥികളില്‍ നിന്ന് അനാവശ്യ കാരണങ്ങള്‍ ഫൈന്‍ ഈടാക്കുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം വീട് നഷ്ടപ്പെട്ട സഹപാഠിയെ റൂമില്‍ താമസിപ്പിച്ചതിന്റെ പേരില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നൂറു യൂറോ ഫൈന്‍ ഈടാക്കിയിരുന്നു.
ഡോണിബ്രൂക്കില്‍ താമസിച്ചിരുന്ന ബോയ് ഫ്രണ്ടിനെ അയാള്‍ക്ക് വീട് നഷ്ട്ടപ്പെട്ടതിനെ തുടര്‍ന്ന് കൂടെ താമസിപ്പിച്ചു എന്നതാണ് ഇവര്‍ക്ക് പിഴ ഈടാക്കാന്‍ കാരണമായ കുറ്റം.വൈകിട്ട് എത്തിയ കാമുകന്‍ പുലരും വരെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിയാനായിരുന്നു പ്ലാന്‍.എന്നാല്‍ പാതിരാവോടെ അധികൃതര്‍ ‘ചങ്ങാതിയെ ‘ പുറത്താക്കി വാതിലടച്ചു.പെരും തണുപ്പത്ത് മേലുടുപ്പ് പോലുമില്ലാതെ തന്റെ കാമുകന്‍ കഷ്ട്ടപ്പെട്ടു പോയെന്നാണ് ഇപ്പോള്‍ കാമുകിയുടെ സങ്കടം.

ഈയിടെയായി വളരെ നിസ്സാര കാര്യങ്ങളുടെ പേരില്‍ പോലും തങ്ങളുടെ പക്കല്‍ നിന്നും യൂനിവേഴ്‌സിറ്റി പണം ഈടാക്കുന്നതായി പല വിദ്യാര്‍ത്ഥികളും പരാതിയുമായി വന്നിട്ടുണ്ട്.
താമസിക്കാന്‍ അനുവദിച്ച മുറി അല്‍പം അഴുക്കുപിടിച്ചാല്‍, മുറി അടക്കാതിരുന്നാല്‍, താക്കോല്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്താല്‍ അങ്ങിനെ പല കാരണങ്ങളാണ് ഇപ്പോള്‍ തങ്ങളില്‍ നിന്നും ഫൈന്‍ ഈടാക്കാനായി യുസിഡി ചുമത്തുന്നതെന്നാണ് മുഖ്യ പരാതി.
തങ്ങള്‍ക്ക് യാതൊരു വിധ െ്രെപവസിയും സ്വന്തം മുറിക്കുള്ളില്‍ പോലും തരുന്നില്ലെന്നും കുട്ടികള്‍ പറയുന്നു. കഠിനമായ സെക്യൂരിറ്റിയും മറ്റും തങ്ങളെ ശല്യം ചെയ്യാനായുള്ളതുപോലെയാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. തങ്ങള്‍ക്ക് ക്യാമ്പസില്‍ ലഭിക്കുന്ന സ്വാതന്ത്ര്യം പോലും താമസ സ്ഥലങ്ങളില്‍ ലഭിക്കുന്നില്ലെന്നാണ് സ്റ്റുഡന്റ് യൂനിയനുകളും പറയുന്നത്.
അയര്‍ലണ്ടിലുള്ള മറ്റേതൊരു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈടാക്കുന്നതിലും ഹോസ്റ്റല്‍ ഫീസ് തന്നെ യുസിഡി ഈടാക്കുന്നുമുണ്ട്. ഇതു കൂടാതെയാണ് ഫൈനുകള്‍.
ഇത്തരം സംഭവങ്ങള്‍ സ്വീകാര്യമല്ലാത്തതാണെന്ന് യുസിഡി സ്റ്റുഡന്റ് യൂനിയന്‍ ചെയര്‍മാന്‍ മൈക്കല്‍ ഗല്ലഗര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ദിവസം ചിലവു നടക്കുന്നതിനു തന്നെ ബുദ്ധിമുട്ടുമ്പോള്‍ ഇത്തരത്തില്‍ അമിതമായി ഫൈന്‍ നടപടികള്‍ സ്വീകരിക്കുന്നത് സമ്മതിക്കാന്‍ സാധിക്കില്ലെന്നും ഗല്ലഗര്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top