Monday December 05, 2016
Latest Updates

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍

വാഷിംഗ്ടണ്‍ : ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍. പാര്‍ക്കിന്‍സണ്‍ രോഗം കീഴടക്കിയ ഇതിഹാസ താരത്തിന്റെ ആരോഗ്യനില വഷളായതായി സഹോദരന്‍ അറിയിച്ചു. മുഹമ്മദ് അലിയുടെ ജീവചരിത്രം പ്രമേയമാക്കി നിര്‍മ്മിച്ച അയാം അലി എന്ന സിനിമയുടെ പ്രദര്ശനത്തിന് എത്തിയതായിരുന്നു അലിയുടെ സഹോദരന്‍ റഹ്മാന്‍. മുഹമ്മദ് അലിയുടെ ആരോഗ്യനില വഷളായി അദ്ദേഹത്തിന് ഇപ്പോള്‍ സംസാരിക്കാന്‍ പോലും സാധിക്കില്ലെന്ന് റഹ്മാന്‍ അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതിനിധിയായാണ് താന്‍ സിനിമ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നും റഹ്മാന്‍ പറഞ്ഞു. 

അലിയുടെ മകള്‍ 46 കാരിയായ മേരിമും സിനിമയുടെ സ്‌ക്രീനിങ്ങില്‍ പങ്കെടുത്തു. തന്റെ പിതാവ് ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്ന് അവര്‍ പറഞ്ഞു. മൂന്ന് തവണ ബോക്‌സിംഗ് ലോകചാമ്പ്യനായ മുഹമ്മദ് അലിയുടെ വ്യക്തിജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അലിയുടെ തന്നെ ശബ്ദത്തിലുള്ള ഓഡിയോ ഫുട്ടേജുകളും മൈക്ക് ടൈസന്‍ ജോര്‍ജ് ഫോര്‍മാന്‍ തുടങ്ങിയ തുടങ്ങിയ ബോക്‌സിംഗ് താരങ്ങളുടെ ഓര്‍മ്മക്കുറിപ്പുകളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 28 ന് സിനിമ യുകെയില്‍ റിലീസ് ചെയ്യും.

Scroll To Top