Wednesday December 07, 2016
Latest Updates

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനെ അര്‍ദ്ധരാത്രി വീട് ഒഴിപ്പിച്ചു

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനെ അര്‍ദ്ധരാത്രി വീട് ഒഴിപ്പിച്ചു

ഡബ്ലിന്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഐറിഷ് പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സിനെ അര്‍ദ്ധരാത്രി വീട് ഒഴിപ്പിച്ചു.രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരം ഒരു ഐറിഷ് മാധ്യമം പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് പുറം ലോകം അറിഞ്ഞത്.ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രി ഫീനിക്‌സ് പാര്‍ക്കിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തില്‍ നിന്നാണ് നിന്നാണ് പ്രസിഡന്റിനെയും കുടുംബാംഗങ്ങളെയും ഒഴിപ്പിച്ചത്.ഫോണില്‍ ലഭിച്ച ബോംബ് ഭീഷണിയെ തുടര്‍ന്നായിരുന്നു ഒഴിപ്പിക്കല്‍ നടപടി.പ്രസിഡന്റിനെയും പത്‌നി സബിനയെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം എമര്‍ജന്‍സി സര്‍വീസ് അദ്ദേഹത്തിന്റെ വസതിയില്‍ പരിശോധന നടത്തി. സമരിറ്റന്‍സ് ഹെല്‍പ്പ് ലൈന്‍ നമ്പരിലേക്ക് രാത്രി പത്ത് മണിയോടെയാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള അജ്ഞാത സന്ദേശം എത്തിയത്. 

പ്രസിഡന്റിനെ വധിക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഏതായാലും ഏറെ നേരം ആശങ്ക പരത്തിയ ഭീഷണി വ്യാജമായിരുന്നെന്നു വ്യക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആശങ്ക ആശ്വാസത്തിന് വഴി മാറി. ഒരു കൌമാരക്കാരന്‍ തമാശയ്ക്ക് ഒപ്പിച്ച പണിയാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഫോണ്‍ ചെയ്ത ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി അന്വേഷണം ആരംഭിച്ചു.

Scroll To Top