Friday December 02, 2016
Latest Updates

ബൈബിള്‍ കലോല്‍സവം 28 ന്,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ബൈബിള്‍ കലോല്‍സവം 28 ന്,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഡബ്ലിന്‍ :സീറോമലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.2014 സെപ്റ്റംബര്‍ 28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ 7.00 വരെ ബൂമൗണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വച്ചാണ് കലാപരിപാടികള്‍ അവതരിപ്പിക്കപെടുന്നത്. ഉച്ചക്ക് 1.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധികാലാല്‍ ലോകേഷ് മുഖ്യാതിഥി ആയിരിക്കും.ഡബ്ലിന്‍ അതിരൂപത മോഡറേറ്റര്‍ മോണ്‍സിഞ്ഞോര്‍ പോള്‍ കല്ലന്‍ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും.

ബൈബിള്‍ ക്വിസ് 2013 ല്‍ മൂന്ന് വിഭാഗങ്ങളിലായി 1,2,3 സ്ഥാനം നേടിയവര്‍ക്കുള്ള സമ്മാനദാനം ബൈബിള്‍ കലോത്സവവേദിയില്‍ നിര്‍വഹിക്കപ്പെടും.സീറോമലബാര്‍ സഭയിലെ വളര്‍ന്നു വരുന്ന പ്രതിഭകളെആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്‍റ്റ് , ലീവിംഗ് സെര്‍റ്റ് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. 

ലിവിങ്ങ് സെര്‍ട്ടില്‍ 500 നും അതിനുമുകളില്‍ പോയിന്റ്‌സ് നേടിയവരെയും ജൂനിയര്‍ സെര്‍ട് ഹയര്‍ ഗ്രയ്ഡില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെയും ആദരിക്കുന്നതാണ്.യോഗ്യരായ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സിറോമലബാര്‍ ചാപ്ലൈന്‌സ്‌നെ ഏല്പിക്കേണ്ടതാണ് 

ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി എല്ലാ വിശ്വാസികളെയും ക്ഷണിയ്ക്കുന്നതായി സിറോമലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.

Scroll To Top