Sunday December 04, 2016
Latest Updates

ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍ നാളെ തുടങ്ങും

ബെല്‍ഫാസ്റ്റ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുനാള്‍ നാളെ തുടങ്ങും

ബെല്‍ഫാസ്റ്റ്: സെന്റ് ഇഗ്‌നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2014 ജനുവരി 31 , ഫെബ്രുവരി 1, ( വെള്ളി, ശനി ) തീയതികളില്‍ ഇടവകയുടെ കാവല്‍പിതാവും, മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്നതുമായ മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയന്‍ പാത്രയര്‍ക്കീസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക വാര്‍ഷികവും യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു.
വെള്ളിയാഴ്ച വൈകിട്ട് 6.30 നു ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരി ഫാ. സിബി വര്‍ഗ്ഗീസ് വാലയിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും തുടര്‍ന്നു സന്ധ്യാ പ്രാര്‍ത്ഥനയും, അനുഗ്രഹ പ്രസംഗവും, ആശീര്‍വാദവും, ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും 10.00 മണിക്ക് അഭി. തിരുമനസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, തുടര്‍ന്നു പരിശുദ്ധന്റെ നാമത്തില്‍ പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും , റാസയും, ആശീര്‍വാദവും, നേര്‍ച്ചയും ക്രമീകരിച്ചിരിക്കുന്നു.

ഉച്ച കഴിഞ്ഞ് 1.00 മണിക്ക് പരിപാടികള്‍ ചെണ്ട മേളത്തോടെയാരംഭിക്കുന്നതും തുടര്‍ന്നു ലേലവും 2.00 മണിക്ക് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും തുടര്‍ന്നു കലാപരിപാടികളും നടത്തപ്പെടുന്നു. 4.00 മണിക്കു സമ്മാനദാനവും തുടര്‍ന്നു സമാപനവുമായി പ്രോഗ്രാം ക്രമികരിച്ചിരിക്കുന്നു.

വിശ്വാസികളേവരും ഒരുക്കത്തോടും പ്രാര്‍ത്ഥനയോടും കൂടെ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിലും ഇടവകയുടെ വാര്‍ഷിക പരിപാടികളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ അഡ്രസ്സ്: St.Polycarps Church, 104 Upper Lisburn Road, Finaghy BT10 0BB

കൂടുതല്‍ വിവരങ്ങള്‍ക്ക്,

വികാരി ഫാ. സിബി വര്‍ഗ്ഗീസ്, ടെലി, 07412058104
ജിബി ആന്‍ഡൂസ്, സെക്രറട്ടറി, ടെലി. 07912886578
ജോണ്‍ വര്‍ഗീസ്, ട്രഷറര്‍

Scroll To Top