Friday December 09, 2016
Latest Updates

ബെല്‍ഫാസ്റ്റില്‍ ‘അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് ഒരുക്കങ്ങളായി,ഡബ്ലിനില്‍ നിന്നും ഓരോ മണിക്കൂറിലും ബസ് സൗകര്യം 

ബെല്‍ഫാസ്റ്റില്‍ ‘അഭിഷേകാഗ്‌നി’ കണ്‍വെന്‍ഷന് ഒരുക്കങ്ങളായി,ഡബ്ലിനില്‍ നിന്നും ഓരോ മണിക്കൂറിലും ബസ് സൗകര്യം 

ബെല്‍ഫാസ്റ്റ്:ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 20, 21, 22 , 23, 24 തിയതികളില്‍ നടക്കും.ബെല്‍ഫാസ്റ്റ് ഡൊമിനിക്കന്‍ കോളേജിലാണ് കണ്‍വെന്‍ഷന്‍.

ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 5 മണി മുതല്‍ 9.30 വരെയും ശനിഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെയുമാണ് കണ്‍വെന്‍ഷന്‍ സമയം.ഏവരേയും പങ്കെടുക്കുവാനായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഡബ്ലിനിലെ ഒക്കോണല്‍ സ്ട്രീറ്റ്,എയര്‍ പോര്‍ട്ട് എന്നിവിടങ്ങളില്‍ നിന്നും,തിരിച്ചും ബെല്‍ഫാസ്റ്റിലേയ്ക്ക് നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് എയര്‍ കോച്ച് ബസ് സൌകര്യവും ലഭ്യമാണ്.ഡബ്ലിനില്‍ നിന്നും രാവിലെ 3.30 മുതലും,ബെല്‍ഫാസ്റ്റില്‍ നിന്നും തിരിച്ചു രാത്രി 10.30 വരെയും ഈ സര്‍വീസ് ലഭ്യമാണ്. (http://www.aircoach.ie/timetables/route-705-x-belfast-dublin-airport-dublin-city-express)

മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് .കുട്ടികള്‍ക്ക് പ്രത്യേക പ്രോഗ്രാം ഉണ്ടായിരിക്കും.കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യണം.

സ്ഥലം: Dominican College, Belfast, 38 Fortwilliam park, BT15 4AQ

അന്വേഷണങ്ങള്‍ക്ക് 

ഫാ ആന്റണി പെരുമായന്‍ 07821 139311
ഫാ ജോസഫ് കറുകയില്‍ 07850402475
ഫാ.പോള്‍ മോറേലി 07448269076

Scroll To Top