Friday December 09, 2016
Latest Updates

ബെയിലൗട്ടില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ലേബര്‍ പാര്‍ട്ടിയെന്ന് ഇമന്‍ ഗില്‍മോര്‍

ബെയിലൗട്ടില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് ലേബര്‍ പാര്‍ട്ടിയെന്ന് ഇമന്‍ ഗില്‍മോര്‍

ഡബ്ലിന്‍ :ലേബര്‍ പാര്‍ട്ടിയുടെ കടുത്ത നിലപാടുകള്‍ ഇല്ലായിരുന്നെങ്കില്‍ രാജ്യം രണ്ടാമതൊരു ബെയിലൗട്ടിനു കൂടി പാത്രമാകേണ്ടി വന്നേനെയെന്ന് ഉപപ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ .. ലേബര്‍പാര്‍ട്ടി കോണ്‍ഫറന്‍സിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 18 മാസങ്ങളില്‍ ആദ്യമായാണ് ഉപപ്രധാനമന്ത്രി തന്റെ പാര്‍ട്ടി അണികളുമായി സംവദിച്ചത്. ഈ സര്‍ക്കാര്‍ കാലത്ത് പാര്‍ട്ടി കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍ അഭിമാനം തോന്നിയിട്ടുണ്ടെന്ന് ഗില്‍മോര്‍ പറഞ്ഞു.
കഠിനമായ ബജറ്റു കട്ടുകളുടെ സമയത്തും പാര്‍ട്ടി രാജ്യത്തിനു വേണ്ടി നിന്നതു കൊണ്ടാണ് രാജ്യം രണ്ടാമതൊരു ബെയിലൗട്ടില്‍ പെട്ടുപോകാതിരുന്നതെന്നും ഗില്‍മോര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി മുന്നിട്ടിറങ്ങിയ ഏതൊരു പ്രവര്‍ത്തനത്തിലും പാര്‍ട്ടിയുടേതായ മുദ്ര പതിപ്പിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും ഉപ പ്രധാനമന്ത്രി പറഞ്ഞു.
പലപ്പോഴും എതിരഭിപ്രായങ്ങളും കീഴടങ്ങലുകളും പാര്‍ട്ടിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും കൂട്ടു മന്ത്രി സഭയില്‍ പൂര്‍ണ്ണമായും ഒരു പാര്‍ട്ടിയുടെ മാത്രം തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും ഗില്‍മോര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഫറന്‍സിലേക്ക് കടക്കാതിരിക്കാനായി സുരക്ഷ ശക്തമാക്കിയിരുന്നു. ഏതായാലും ഇത്തവണത്തെ അഭിപ്രായവോട്ടെടുപ്പില്‍ ലേബര്‍പാര്‍ട്ടിയുടെ നില അല്പം മെച്ചപ്പെട്ടതും നേതാക്കന്‍മാര്‍ക്ക് അഭിമാനിക്കാന്‍ ഉതകുന്ന കാര്യം തന്നെയായിരുന്നു

Scroll To Top