Saturday December 10, 2016
Latest Updates

ബെന്‍സ് യൂസ്ഡ് കാര്‍ ഷോറൂം കേരളത്തിലും

ബെന്‍സ് യൂസ്ഡ് കാര്‍ ഷോറൂം കേരളത്തിലും

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് കേരളത്തിലും യൂസ്ഡ് കാര്‍ ഷോറൂം തുടങ്ങി. കൊച്ചിയില്‍ രാജശ്രീ മോട്ടോര്‍സിലാണ് കേരളത്തിലെ ഏക ബെന്‍സ് യൂസ്ഡ് കാര്‍ ഷോറൂം. മെഴ്!സിഡീസ് ബെന്‍സ് സര്‍ട്ടിഫൈഡ് എന്നു പേരിട്ടിരിക്കുന്ന 12 യൂസ്ഡ് കാര്‍ ഷോറൂമുകളാണ് ബെന്‍സ് ആരംഭിച്ചത്. ഇത് ആദ്യമായാണ് ബെന്‍സ് യൂസ്ഡ് കാര്‍ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പുതിയ കാര്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും യൂസ്ഡ് കാര്‍ വാങ്ങുന്നവര്‍ക്കും ബെന്‍സ് നല്‍കുന്നു. ബെന്‍സിലെ സാങ്കേതിക വിദഗ്ദര്‍ ഗുണനിലവാര പരിശോധന നടത്തിയ കാറുകളാണ് യൂസ്ഡ് കാര്‍ ഷോറൂമില്‍ ലഭിക്കുക. അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ പഴക്കമുള്ളതും ഒരു ലക്ഷം കിലോമീറ്ററില്‍ താഴെ ദൂരം ഓടിയ വാഹനങ്ങള്‍ മാത്രമേ ബെന്‍സ് യൂസ്ഡ് കാര്‍ ഷോറൂമില്‍ ലഭ്യമാകൂ.

അപകടത്തില്‍പ്പെട്ടതും രണ്ടിലധികം തവണ ഉടമസ്ഥാവകാശം കൈമാറിയതുമായ വാഹനങ്ങളും ഒഴിവാക്കും. മികച്ച ഫിനാന്‍സ് സേവനങ്ങളും ബെന്‍സ് നല്‍കും. യൂസ്ഡ് കാറുകള്‍ക്ക് ഒരു വര്‍ഷം അല്ലെങ്കില്‍ 20,000 കിലോമീറ്റര്‍ വാറന്റിയും ബെന്‍സ് നല്‍കും.

Scroll To Top