Tuesday December 06, 2016
Latest Updates

ബെന്നി ബെഹനാനും ജി കാര്‍ത്തികേയനും മന്ത്രി സ്ഥാനത്തേക്ക് എന്ന് സൂചന

ബെന്നി ബെഹനാനും ജി കാര്‍ത്തികേയനും മന്ത്രി സ്ഥാനത്തേക്ക് എന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസതനായ ബെന്നി ബെഹനാനും മന്ത്രിസഭയിലേക്ക് എന്ന് സൂചന. ഉമ്മന്‍ചാണ്ടിയോട് അടുപ്പം പുലര്‍ത്തുന്ന നേതാവെന്ന നിലയില്‍ ബെന്നി ബെഹനാണ് സുപ്രധാന വകുപ്പുകള്‍ ഏതെങ്കിലും ലഭിക്കുമെന്നാണ് സൂചന. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ മന്ത്രി സ്ഥാനത്തേക്ക് മാറുന്നതിനു മുന്നോടിയായി ഈ മാസം 17 നു സ്ഥാനം രാജി വച്ചെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബിന്റെയും സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എംക മുനീറിന്റെയും വകുപ്പുകള്‍ പരസ്പരം മാറ്റാനും ആലോചനയുണ്ട്. അനൂപ് ജേക്കബിന്റെയും ഷിബു ബേബി ജോണിന്റെയും വകുപ്പുകളും മാറ്റിയേക്കും. കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്ക് മാറിയാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രി കെസി ജോസഫ്, വിഡി സതീശന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്.

കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിസ്ഥാനം ഗണേഷിന് തിരികെ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഗണേഷിനു മന്ത്രി സ്ഥാനം നല്‍കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല.

Scroll To Top