Saturday December 03, 2016
Latest Updates

ബെന്നറ്റ് എബ്രഹാം ഒരു കോടി നല്‍കിയെന്ന് പാര്‍ട്ടി; ആരോപണം നിഷേധിച്ച് ബെന്നറ്റ്

ബെന്നറ്റ് എബ്രഹാം ഒരു കോടി നല്‍കിയെന്ന് പാര്‍ട്ടി; ആരോപണം നിഷേധിച്ച് ബെന്നറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പെയ്‌മെന്റ് സീറ്റ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണം ശരിവച്ച് സിപിഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു കോടി രൂപ സിപിഐ നേതൃത്വം കൈപ്പറ്റിയെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് സ്ഥാനാര്‍ത്ഥിയായിരുന്ന ബെന്നറ്റ് എബ്രഹാം രംഗത്ത് വന്നു.

ഒരു കോടി രൂപ നല്‍കിയിട്ടില്ലെന്നും പാര്‍ട്ടി തന്നെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥി ആക്കുകയായിരുന്നെന്നും ബെന്നറ്റ് ഒരു ചാനലിനോട് വെളിപ്പെടുത്തി. ശശി തരൂരിനും, ഒ രാജഗോപാലിനും എതിരെ സ്ഥാനാര്‍ത്ഥിയാകാന്‍ ആരും തയ്യാറായിരുന്നില്ലെന്നും ബെന്നറ്റ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് നേതാക്കള്‍ക്കെതിരെയുള്ള നടപടിക്കാര്യം നാളെ തുടങ്ങുന്ന സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ബെന്നറ്റ് എബ്രഹാം ആരോപണം നിഷേധിച്ച് രംഗത്ത് വന്നത്.

Scroll To Top