Sunday December 11, 2016
Latest Updates

ബൂ മോണ്ടിലെ ഐ ഫോണ്‍ മോഷ്ടാവിനെ ട്രാക്കര്‍ ആപ്ലിക്കേഷന്‍ കുടുക്കി

ബൂ മോണ്ടിലെ ഐ ഫോണ്‍ മോഷ്ടാവിനെ ട്രാക്കര്‍ ആപ്ലിക്കേഷന്‍ കുടുക്കി

ഡബ്ലിന്‍: ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ച് ഐ ഫോണ്‍ തട്ടിയെടുത്ത കൌമാരക്കാരന് ആറ് മാസം തടവുശിക്ഷ. ഡോണികോര്‍ണി സ്വദേശിയായ ക്രിസ്റ്റഫര്‍ റോബിന്‍സണ്‍ എന്ന 18 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്കൊപ്പം കോളിന്‍സ് പാര്‍ക്ക് സ്വദേശിയായ ഒരു 16 കാരനും ശിക്ഷിക്കപ്പെട്ടു. ജുവനൈല്‍ കോടതിയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്രിസ്റ്റഫറും 16 കാരനായ കൂട്ടുപ്രതിയും ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഇടിച്ച് വീഴ്ത്തി ഐ ഫോണ്‍ കവര്‍ന്നു എന്നാണു കേസ്. ബ്യൂ മോണ്ട്  വൈറ്റ് ഹാളിന് സമീപം ഭര്‍ത്താവിനോട് ഫോണില്‍ സംസാരിച്ചു നടന്നുവരികയായിരുന്ന യുവതിയെ മുന്‍പില്‍ നിന്നും പിറകില്‍ നിന്നുമായി വന്ന പ്രതികള്‍ ഒരേ സമയം ആക്രമിക്കുകയായിരുന്നു.പിന്നില്‍ നിന്നും വന്നയാള്‍ യുവതിയെ ചവിട്ടി താഴെയിട്ട നിമിഷത്തില്‍ തന്നെ മുന്നില്‍ നിന്നും വന്നയാള്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞു.എങ്കിലും ഒഫാവാതെയിരുന്ന ഫോണിലൂടെ ഭാര്യയുടെ കരച്ചില്‍ കേട്ട ഭര്‍ത്താവ് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി.

യുവതിയെ ആക്രമിച്ച ശേഷം ഫോണുമായി കടന്ന യുവാക്കള്‍ പോയത് എങ്ങോട്ടാണെന്ന് ട്രാക്കര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് കണ്ടെത്തിയ ഇവര്‍ പ്രതികള്‍ പോയ വഴിയെ തിരച്ചില്‍ തുടങ്ങി.യുവതിയുടെ ഭര്‍ത്താവിന്റെ ഐ ഫോണിലെ ട്രാക്കര്‍ ആപ്ലിക്കേഷനാണ് ഇവര്‍ക്ക് സഹായകമായത്.പ്രതികള്‍ രക്ഷപെട്ട റൂട്ട് ട്രാക്കര്‍ ആപ്ലിക്കെഷനിലൂടെ മനസിലാക്കിയ യുവതിയും ഭര്‍ത്താവും ഇവരെ പിന്തുടര്‍ന്നു മാരിനോയിലെ ഒരു ചിപ്പ് ഷോപ്പില്‍ വച്ച് ക്രിസ്റ്റഫറിനെയും കൂട്ടുപ്രതിയെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ഗാര്‍ഡയ്ക്ക് കൈമാറി.

വിചാരണ വേളയില്‍ ക്രിസ്റ്റഫര്‍ കുറ്റം നിഷേധിച്ചിരുന്നു. ഗാര്‍ഡ തന്നോടുള്ള വ്യക്തി വിരോധത്തിന്റെ പേരില്‍ തന്നെ പ്രതി ചേര്‍ക്കുകയായിരുന്നെന്ന് ഇയാള്‍ വാദിച്ചു. എന്നാല്‍ ട്രാക്കര്‍ ആപ്ലിക്കേഷനില്‍ കുടുങ്ങിയത് ഉള്‍പ്പെടെയുള്ളവ ഇയാള്‍ക്കെതിരെ നിര്‍ണ്ണായ തെളിവായി. യുവതി ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. അതുകൊണ്ട് തന്നെ ഭര്‍ത്താവിന്റെ മൊഴിയും പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക തെളിവായി

Scroll To Top