Monday December 05, 2016
Latest Updates

ബൂമോണ്ട് ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ രാജിവച്ചു,സുരക്ഷ കുറവെന്ന് ആരോപണം 

ബൂമോണ്ട് ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ രാജിവച്ചു,സുരക്ഷ കുറവെന്ന് ആരോപണം 

ഡബ്ലിന്‍: ബൂമോണ്ട് ആശുപത്രിയിലെ ക്ലിനിക്കല്‍ ഡയറക്ടര്‍ രാജിവച്ചു. ബൂമോണ്ട്
ആശുപത്രിയിലെ രോഗികളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രൊഫ. ഷെയ്ന്‍ ഒ നീല്‍ രാജി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച
വൈകുന്നേരത്തോടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ആശുപത്രി മാനേജ്‌മെന്റിന് അയച്ച ഒരു ഇമെയില്‍ സന്ദേശത്തിലാണ് അദ്ദേഹം രാജി വിവരം
പ്രഖ്യാപിച്ചത്.

ഈ ആശുപത്രിയില്‍ ചികിത്സ തേടുന്ന നിരവധി രോഗികളുടെ സുരക്ഷ
അപകടത്തിലാക്കുന്ന വിവരങ്ങള്‍ തനിക്ക് ലഭിച്ചു. ഈ സാഹചര്യത്തില്‍ പദവിയില്‍
തുടരാനാകില്ലെന്ന് അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

പ്രധാനമായും ആശുപത്രിയില്‍ ചികിത്സ തേടുന്ന മാനസിക രോഗികളുടെ സുരക്ഷ
സംബന്ധിച്ചാണ് അദ്ദേഹം ആശങ്ക ഉന്നയിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ ഡയറക്ടര്‍
പദവി രാജി വച്ചെങ്കിലും ആശുപത്രിയുടെ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ സേവനം
തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രൊഫ. ഷെയ്ന്‍ സ്ഥാനമൊഴിഞ്ഞതായിആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ബൂമോണ്ട് ആശുപത്രിയില്‍ പുതിയതായി പണികഴിപ്പിച്ച ആഷ്‌ലിന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവില്‍ മാനസിക രോഗികളെ ചികിത്സിക്കുന്ന ഫെയര്‍വ്യൂ സെന്റര്‍ അടച്ചു പൂട്ടും.

ഇത് മാനസിക രോഗ ചികിത്സ തേടിയെത്തുന്നവരെ കടുത്ത പ്രതിസന്ധിയില്‍
ആക്കുമെന്നാണ് പ്രൊഫ. ഷെയ്ന്‍ ഉന്നയിച്ച ആശങ്ക. അതേസമയം പ്രൊഫ. ഷെയ്‌ന്റെ
രാജി ആരോഗ്യമന്ത്രി ജെയിംസ് റെലിക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് വിമര്‍ശകര്‍
പറഞ്ഞു. ഡബ്ലിനിലെയും സമീപ പ്രദേശങ്ങളിലെയും മാനസികാരോഗ ചികിത്സ
കേന്ദ്രങ്ങളിലെ പ്രതിസന്ധിയെക്കുറിച്ച് തങ്ങള്‍ മുന്നറിയിപ്പ്
നല്കിയിരുന്നതായും അവര്‍ പറഞ്ഞു.

Scroll To Top