Friday December 09, 2016
Latest Updates

ബീഡിയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ചു വില്‍പ്പന :കേരളം മാഫിയയുടെ പിടിയില്‍

ബീഡിയ്ക്കുള്ളില്‍ കഞ്ചാവ് നിറച്ചു വില്‍പ്പന :കേരളം മാഫിയയുടെ പിടിയില്‍

വയനാട്: പരിശോധനാ ഉദ്യോഗസ്ഥരുടെ കൂടെ സഹായത്തോടെ കഞ്ചാവ് മാഫിയ കേരളത്തില്‍ പിടി മുറുക്കുന്നു. മലയാളത്തിലെ സ്വാകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് മാഫിയ ഉദ്യോഗസ്ഥ അവിശുദ്ധ ബാന്ധവത്തിന്റെ ഞെട്ടിക്കുന്ന കഥകള്‍ പുറത്തു വന്നത്. ചെറിയ ഇടപാടുകളില്‍ നിന്നു പോലും കോടികളുടെ കൊള്ളലാഭമാണ് മാഫിയകള്‍ കൊയ്യുന്നത്. അഞ്ചു രൂപ വിലയുള്ള ഒരു കെട്ട് ബീഡിക്ക് കഞ്ചാവ് നിറക്കുന്നതോടെ 300 വിലയാണ് ഈടാക്കുന്നത്.

കഞ്ചാവ് തൈലം ഊറ്റിയെടുത്തശേഷമുള്ള ചണ്ടിയാണ് കേരളത്തില്‍ വ്യാപകമായി വില്‍ക്കുന്നത്. ഏത് കുഗ്രാമത്തിലും മാഫിയകള്‍ക്ക് പിന്നണിയാളുകളുണ്ടെന്നത് ഏറെ ഗൌരവതരമാണ്. അതോടൊപ്പം ഉപഭോക്താക്കളധികവും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമാന്തരങ്ങളില്‍ ഇടക്കിടെ കാണുന്ന ചെറിയ പെട്ടികടകളാണ് ഇതിന്റെ മുഖ്യ ദാതാക്കള്‍. എന്നാല്‍ നാട്ടില്‍ തന്നെ ഉപഭോക്താക്കളായ ആളുകളേ ഇതറിയൂ. ഉത്തരവാദപ്പെട്ടവരൊന്നും ഇതറിയുന്നില്ല.
ഒരു കെട്ട് ബീഡി 5 രൂപ നല്‍കി വാങ്ങി അതില്‍ കഞ്ചാവ് നിറയ്ക്കും. പിന്നീട് ഒരു ബീഡിക്ക് വില 30 രൂപയാകും. അത്യാവശ്യക്കാരനെന്ന് തോന്നിയാല്‍ വില 50 രൂപ വരെയായി ഉയരും. അന്വേഷണ പരിശോധനാ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഇതിന്റെ ഇറക്കുമതിയിലും കടത്തിലും സഹായിക്കുന്നുണ്ടത്രെ. കമ്മീഷന്‍ കൊടുത്തും ആവശ്യമുള്ളവര്‍ക്ക് സാധനം തന്നെ പകുത്തു കൊടുത്തുമാണ് ഇത് സാധിക്കുന്നത്. ചാനല്‍ കണ്ടെത്തിയ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വന്നതോടെ അധികൃതര്‍ ശക്തമായ പരിഹാര നടപടികളെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

 

Scroll To Top