Friday December 09, 2016
Latest Updates

ബീച്ചുകളില്‍ പോയി ഉല്ലസിച്ചോളു …’ആഘോഷം ‘ വേണ്ടെന്ന് ഗാര്‍ഡ 

ബീച്ചുകളില്‍ പോയി ഉല്ലസിച്ചോളു …’ആഘോഷം ‘ വേണ്ടെന്ന് ഗാര്‍ഡ 

ഡബ്ലിന്‍: തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാന്‍ ജനങ്ങള്‍ കൂട്ടമായി ബീച്ചുകളിലേക്കും പാര്‍ക്കിലേക്കും ഒഴുകുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ ഇത്രയധികം നീണ്ടയളവില്‍ കാലാവസ്ഥ തെളിയുന്നത് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാന്‍ ബീച്ചുകളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞ ദിവസം നോര്‍ത്ത് ഡബ്ലിന്‍ ബീച്ചില്‍ ഗാര്‍ഡ രംഗത്ത് ഇറങ്ങേണ്ടി വന്നു.

അവധിദിനം ആയിരുന്നില്ലെങ്കിലും ഇന്നലെ വന്‍തോതിലാണ് ജനം ‘വെയില്‍ ഉത്സവം ‘ആഘോഷിച്ചത്. 

ഇപ്പോള്‍ 21 ഡിഗ്രി സെല്‍ഷ്യസാണ് അയര്‍ലണ്ടിലെ പൊതു താപനില.ചിലയിടങ്ങളില്‍ ഇത് 24 വരെ വന്നേയ്ക്കും ഇന്നും ശനിയാഴ്ചയും നിലവിലെ താപനില തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി ഈ തെളിഞ്ഞ കാലാവസ്ഥ നിലനിന്നേക്കും. കാലാവസ്ഥ തെളിഞ്ഞതോടെ അപൂര്‍വ ഇനം ചിത്രശലഭങ്ങള്‍ പറന്നു തുടങ്ങിയത് സന്ദര്‍ശകരായ കുട്ടികള്‍ക്ക് സന്തോഷകരമായി. കൗണ്ടി കില്‍ഡെയറിലെ ഫാമിലും മറ്റുമാണ് നയനമനോഹരമായ ചിത്രശലഭങ്ങളെ കണ്ടെത്തിയത്. 

1986 ന് ശേഷം ഇത്രയും തെളിഞ്ഞ കാലാവസ്ഥ ഇത് ആദ്യമായാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വരുന്ന ബുധനാഴ്ച മുതല്‍ വീണ്ടും മഴ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ബീച്ചുകളിലേക്കും മറ്റ് ഇഷ്ട ലോക്കേഷനുകളിലേക്കും പോകാന്‍ മടിക്കെണ്ടതിലെന്നാണ് വിനോദ വ്യാപാര രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഓര്‍മ്മിപ്പിച്ചു. 

ഇതിനിടെ ഐറിഷ് ബീച്ചുകളില്‍ മദ്യവേട്ടയും തുടങ്ങി.കാലാവസ്ഥ തെളിഞ്ഞതോടെ ബീച്ചുകളില്‍ ആഘോഷിക്കാന്‍ മദ്യവുമായി എത്തുന്നവര്‍ ഗാര്‍ഡയ്ക്ക് തലവേദനയാകുന്നത്. ബീച്ചില്‍ എത്തുന്നവരില്‍ നിന്ന് ഇതിനകം ഗാര്‍ഡ നൂറു കണക്കിന് മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു.പരസ്യമായി മദ്യപിക്കുന്നവരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത് മുന്തിയ ഇനം മദ്യം മുതല്‍ ബിയര്‍ ക്യാനുകള്‍ വരെ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പോര്‍ട്ട്മാര്‍നോക്ക് ബീച്ചില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ മദ്യം പിടിച്ച് എടുത്തത്

ബീച്ചുകളില്‍ ആഘോഷിക്കാന്‍ എത്തുന്നവര്‍ പരമാവധി ആസ്വദിക്കുക. എന്നാല്‍ ഇതിനായി മദ്യക്കുപ്പി കൊണ്ടുവരരുതെന്ന് ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി. ബീച്ചുകളിലെ മദ്യപാനം നിയമ വിരുദ്ധമാണ്. രാവിലെ ആറ് മണിക്ക് ജോലി തുടങ്ങിയ ക്ലീനിംഗ് ജീവനക്കാര്‍ക്ക് പത്ത് മണിയോടെ ഇരുനൂറിലധികം മാലിന്യ ബാഗുകളും മറ്റ് വേസ്റ്റുകളും കിട്ടിയതായി ഇവിടുത്തെ പ്രാദേശിക കൌണ്‍സില്‍ അധികൃതര്‍ പറഞ്ഞു. മറ്റ് ബീച്ചുകളിലും സമാനമായ അവസ്ഥയാണ്. മറ്റ് ബീച്ചുകളില്‍ നിന്ന് ഇതിന് തുല്യമോ അതില്‍ കൂടുതല്‍ അളവിലോ മാലിന്യം ദിവസവും ലഭിക്കുന്നുണ്ട് 

Scroll To Top