Sunday December 11, 2016
Latest Updates

ബി ജെ പി മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും,ഹരിയാനയില്‍ ഭൂരിപക്ഷം,മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തിന് സാധ്യത 

ബി ജെ പി മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും,ഹരിയാനയില്‍ ഭൂരിപക്ഷം,മഹാരാഷ്ട്രയില്‍ ശിവസേന സഖ്യത്തിന് സാധ്യത 

മുംബൈ: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തി തെളിയിച്ചു. ഹരിയാനയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്. മുന്നണികള്‍ വിട്ട് മത്സരിച്ച് മഹാരാഷ്ട്രയില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ തന്നെ ബി.ജെ.പിക്കായിരുന്നു മുന്‍തൂക്കം. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐ.എന്‍.എല്‍.ഡിയുമാണ് രണ്ടാം സ്ഥാനത്ത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.

കൂട്ടുകക്ഷി മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് മഹാരാഷ്ട്രയില്‍ തെളിയുന്നത്. ഇതോടെ ബി.ജെ.പിശിവസേന സഖ്യത്തിനുള്ള വഴിയാണ് തെളിയുന്നത്. ശിവസേനയുമായി വിരോധമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നതില്‍ തീരുമാനം പിന്നീടെന്ന് ശിവസേന അറിയിച്ചു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി ഇതു സംബന്ധിച്ച് ഉടന്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിലും വലിയ വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് ബി.ജെ.പി ഇവിടെ അധികാരത്തിലെത്താന്‍ പോകുന്നത്. ഹരിയാനയിലെ ജനവിധി അംഗീകരിക്കുന്നതായി കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു.

ഒക്‌ടോബര്‍ 15നായിരുന്നു ഇരു സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ്. ഹരിയാനയില്‍ റെക്കോഡ് പോളിങാണ് രേഖപ്പെടുത്തിയിരുന്നത്; 76.54 ശതമാനം. കോണ്‍ഗ്രസ്, ബി.ജെ.പി, ശിവസേന, എം.എന്‍.എസ് എന്നീ രാഷ്ട്രീയ ശക്തികള്‍ ചേരിതിരിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയിലെ പോളിങ് 63.13 ശതമാനമായിരുന്നു

Scroll To Top