Saturday December 03, 2016
Latest Updates

ബിഷപ്പുമാരെ പള്ളിയുടെ മദ്ബഹയില്‍ കബറടക്കേണ്ടതില്ലെന്ന് സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനം

ബിഷപ്പുമാരെ പള്ളിയുടെ മദ്ബഹയില്‍ കബറടക്കേണ്ടതില്ലെന്ന് സീറോ മലബാര്‍ സഭാ സിനഡിന്റെ തീരുമാനം

കൊച്ചി: സീറോ മലബാര്‍ സഭാ ഇനി ബിഷപ്പുമാരെ മദ്ബഹയില്‍ കബറടക്കില്ല. മദ് ബഹ വിശുദ്ധ വേദിയായി എല്ലാ വിശ്വാസികളും കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇനി ബിഷപ്പുമാരെ മദ്ബഹയില്‍ കബറടക്കേണ്ടതില്ലെന്ന് സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ചു.

ബിഷപ്പുമാരെ സെമിത്തേരി ചാപ്പലിലോ ക്രിപ് റ്റിലോ അടക്കിയാല്‍ മതിയെന്നാണ് തീരുമാനം. പൌരോഹിത്യത്തിലേക്കും സന്യസ്ത ജീവിതത്തിലേയ്ക്കുമുള്ള ദൈവവിളികളുടെ എണ്ണത്തിലും സ്വഭാവത്തിലും വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് സര്‍വേ നടത്താനും സിനഡില്‍ തീരുമാനമുണ്ടായി. ഇതിന്‍പ്രകാരം ഇടവകയുടെ ചുമതലയുള്ള വൈദീകരുടെ ദൈവവിളിയേക്കാള്‍ വ്യത്യസ്തമാണ് സന്യാസ ജീവിതത്തിലേക്കുള്ളതെന്ന് വ്യക്തമാക്കാന്‍ സന്യാസ വര്‍ഷാചരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വന്തമായി ഒന്നും നേടാനല്ല, വലിയ ത്യാഗ ജീവിതത്തിനുവേണ്ടിയുള്ള സമര്‍പ്പണമാണ് ദൈവവിളിയെന്ന് വിശ്വാസികളെ ഓര്‍മ്മപ്പെടുത്തണം. 

ദൈവവിളി ഷിക്കാഗോ, കല്യാണ്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ പ്രവാസി സമൂഹങ്ങളില്‍ വര്‍ധിക്കുന്നതില്‍ സിനഡ് സന്തോഷം രേഖപ്പെടുത്തി. കുടാതെ വടവാതൂര്‍ സെമിനാരിക്കുവേണ്ടി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായും, ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അംഗങ്ങളായും ഒരു കമ്മീഷനെ നിയമിക്കുകയും ചെയ്തു.

Scroll To Top