Sunday December 04, 2016
Latest Updates

ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് ബാറുടമകള്‍ ഹൈക്കോടതിയില്‍

ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് ബാറുടമകള്‍ ഹൈക്കോടതിയില്‍

കൊച്ചി: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് ബാറുടമകള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. മദ്യ നയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്ക്കവെയാണ് ബാറുടമകള്‍ ഈ ആവശ്യം ഉന്നയിച്ചത്. മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ബാറുടമകള്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബാറുകള്‍ പൂട്ടുന്ന തുല്യ അനുപാതത്തില്‍ ബിവറേജസുകളും പൂട്ടണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കുത്തകകളേയും വന്‍കിട ഹോട്ടലുകളേയും സഹായിക്കാനാണ് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നും ബാറുടമകള്‍ ഹൈക്കോടതിയില്‍ വാദിച്ചു. തങ്ങളോട് കാണിച്ചത് വിവേചനമാണെന്നും കോടതിക്ക് മദ്യനയത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ബാറുടമകള്‍ എതിര്‍ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

Scroll To Top