Monday December 05, 2016
Latest Updates

ബില്‍ ക്ലിന്റന്‍ ഡബ്ലിന്‍ നഗരത്തിലൂടെ നടന്നെത്തി ഐറിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബില്‍ ക്ലിന്റന്‍ ഡബ്ലിന്‍ നഗരത്തിലൂടെ നടന്നെത്തി ഐറിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡബ്ലിന്‍ :മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നിയുമായി കൂടിക്കാഴ്ച നടത്തി. ഐറിഷ് ഗവണ്‍മെന്റിന്റെ ആസ്ഥാന മന്ദിരത്തില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

ഇന്നലെ വൈകുന്നേരമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്,. ഐറിഷ് സമ്പദ്ഘടന, ഐറിഷ് അമേരിക്കന്‍ സാമ്പത്തിക ബന്ധങ്ങള്‍, കുടിയേറ്റം, കുടിയേറ്റ നിയമത്തില്‍ ആവശ്യമായ പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കള്‍ക്കുമിടയില്‍ ചര്‍ച്ചയായി.

ഡബ്ലിന്‍ നഗരത്തിലെ മെറിയോണ്‍ ഹോട്ടലിലാണ് അമേരിക്കയുടെ മുന്‍ ഭരണത്തലവന്‍ താമസിച്ചിരുന്നത്. അവിടെ നിന്ന് നടന്ന എത്തിയാണ് ഐറിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഡബ്ലിന്‍ തെരുവിലൂടെയുള്ള നടത്തം രസകരമായ അനുഭവമായിരുന്നെന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ക്ലിന്റന്‍ പറഞ്ഞു.

ഒറ്റയ്ക്ക് യാതൊരു സെക്യൂരിറ്റിയുടെയും അകമ്പടി ഇല്ലാതെയാണ് ക്ലിന്റ്റണ്‍ നഗരത്തില്‍ നടക്കാനിറങ്ങിയത്

Scroll To Top