Monday December 05, 2016
Latest Updates

ബില്‍ ക്ലിന്റന്‍ കുടുങ്ങുമോ ? മോണിക്ക ലെവിന്‍സ്‌കി ‘സത്യം’ തുറന്നു പറയാന്‍ വരുന്നു ..

ബില്‍ ക്ലിന്റന്‍ കുടുങ്ങുമോ ? മോണിക്ക ലെവിന്‍സ്‌കി ‘സത്യം’ തുറന്നു പറയാന്‍ വരുന്നു ..

ലോകമെങ്ങുമുള്ള മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ താരമായിരുന്ന മോണിക്ക ലെവിന്‍സ്‌കി ഒടുവില്‍ മനസ് തുറന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ ലോകശ്രദ്ധ പിടിച്ച് പറ്റിയ മോണിക്ക ഒന്നര പതിറ്റാണ്ടിന് ശേഷം ഇത് ആദ്യമായാണ് പ്രതികരിക്കുന്നത്. വാനിറ്റി ഫെയറില്‍ എഴുതിയ ഒരു ലേഖനത്തിലാണ് മോണിക്ക ബില്‍ ക്ലിന്റനുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പ്രതികരിച്ചത്.

വൈറ്റ് ഹൌസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയും ബില്‍ ക്ലിന്റനുമായുള്ള ബന്ധം 90 കളുടെ അവസാനമാണ് പുറം ലോകം അറിഞ്ഞത്. 

‘പ്രസിഡണ്ടായിരുന്ന കാലത്ത് ബില്‍ ക്ലിന്‍ണ്‍ തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ അത് ബലാത്സംഗമൊന്നും ആയിരുന്നില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീടാണ് അതൊരു അശ്ലീല ബന്ധമായി മാറിയത്. ക്ലിന്റന്റെ അടുത്ത ആളുകള്‍ ഈ ബന്ധം അറിഞ്ഞതോടെ അവരെന്നെ അപമാനിച്ചു. അതേസമയം ബില്‍ ക്ലിന്റന്റെ രാഷ്ട്രീയ എതിരാളികള്‍ തന്നെ ഒരു ആയുധമാക്കി ഉപയോഗിച്ചു ‘എന്നും മോണിക്ക ലെവിന്‍സ്‌കി പറയുന്നു. എന്തായാലും ഈ ബന്ധം തന്റെ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്നും ഇവര്‍ പറയുന്നു. 1995 നവംബറിനും 1997 മാര്‍ച്ചിനും ഇടയില്‍ പ്രസിഡണ്ട് ക്ലിന്റണുമായി ഒമ്പത് തവണ ഇവര്‍ ബന്ധപ്പെട്ടു എന്നാണ് വെളിപ്പെടുത്തല്‍.

വൈറ്റ്‌ഹൌസ് ജീവനക്കാരിയുമായി പ്രസിഡന്റിന്റെ വഴിവിട്ട ബന്ധം ലോകമെങ്ങും ചര്‍ച്ചയായതോടെ അമേരിക്കന്‍ രാഷ്ട്രീയം ചൂട് പിടിച്ചു. എന്നാല്‍ അന്നത്തെ വിവാദങ്ങള്‍ക്ക് ശേഷം പൊതുരംഗത്ത് നിന്ന് തന്നെ അപ്രത്യക്ഷമായ മോണിക്ക ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ അവര്‍ക്ക് പ്രസിഡന്റുമായി ഉണ്ടായിരുന്ന ബന്ധം വെളിപ്പെടുത്താന്‍ നിരവധി പ്രസാധകര്‍ സമീപിച്ചിരുന്നെങ്കിലും മോണിക്ക തയ്യാറായില്ല. എന്നാല്‍ ഇനിയും താന്‍ മറയത്ത് നില്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മോണിക്ക ലെവിന്‍സ്‌കി പറഞ്ഞു. 

അതുകൊണ്ടാണ് പഴയ വിവാദ വിഷയങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു. ക്ലിന്റനുമായി ഉണ്ടായിരുന്ന ബന്ധം പരസ്പര സമ്മത പ്രകാരം ആയിരുന്നെന്നും എന്നാല്‍ ബന്ധം വിവാദമായതോടെ തന്റെ അധികാരം സംരക്ഷിക്കാന്‍ പ്രസിഡന്റ് ബലിയാടാക്കിയെന്നും അവര്‍ പറഞ്ഞു. 

ഭരണകൂടവും മാധ്യമങ്ങളും തന്നെ വേട്ടയാടിയെന്നും അവര്‍ കുറ്റപ്പെടുത്തി. വാനിറ്റി ഫെയറിന്റെ വ്യാഴാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഓണ്‍ലൈന്‍ എഡിഷനില്‍ മോണിക്ക ലെവിന്‍സ്‌കിയുടെ വെളിപ്പെടുത്തലിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിക്കും.

Scroll To Top