Saturday December 10, 2016
Latest Updates

ബില്‍ അടച്ചില്ല; കെ.എസ്.ഇ.ബി ഇന്നച്ചന്റെ ഫ്യൂസ് ഊരി

ബില്‍ അടച്ചില്ല; കെ.എസ്.ഇ.ബി ഇന്നച്ചന്റെ ഫ്യൂസ് ഊരി

ചാലക്കുടി: വൈദ്യുതി ബില്‍ അടയ്ക്കാഞ്ഞതിനെ തുടര്‍ന്ന് ചാലക്കുടി എംപി ഇന്നസെന്റിന്റെ ഓഫീസിലെ ഫ്യൂസ് ഊരി. അങ്കമാലിയിലെ ചാലക്കുടി ലോക്‌സഭാ മണ്ഡലം ഓഫീസിലെ ഫ്യൂസാണ് ചൊവ്വാഴ്ച മുന്നറിയിപ്പൊന്നുമില്ലാതെ ഊരിയത്. ജീവനക്കാര്‍ ബുധനാഴ്ച രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.

ബുധനാഴ്ച ഓഫീസ് തുറന്നപ്പോള്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. പിന്നീടാണ് ഫ്യൂസ് ഊരിയ കാര്യം അറിയുന്നത്. തുടര്‍ന്ന് 365 രൂപ വൈദ്യുതി ബില്‍ അടച്ച് പ്രശ്‌നം പരിഹരിച്ചു. അങ്കമാലിയില്‍ എം.പി. ഓഫീസ് തുറന്ന ശേഷമുള്ള ആദ്യ ബില്ലായിരുന്നു. ബില്‍ ഓഫീസില്‍ കിട്ടിയിട്ടില്ലെന്നും വൈദ്യുതി വിച്ഛേദിക്കുന്ന കാര്യം അറിയിച്ചിരുന്നില്ലെന്നും ഇന്നസെന്റ് പ്രതികരിച്ചു.

Scroll To Top