Tuesday December 06, 2016
Latest Updates

ബിറ്റ് കോയിന്റെ സൃഷ്ടാവിനെ കണ്ടെത്തിയെന്ന് മാധ്യമം,സമാധാനം നഷ്ട്ടപെട്ട് സതോഷി നകമോടോ

ബിറ്റ് കോയിന്റെ സൃഷ്ടാവിനെ കണ്ടെത്തിയെന്ന് മാധ്യമം,സമാധാനം നഷ്ട്ടപെട്ട് സതോഷി നകമോടോ

ചെനീസ് വംശജനും അമേരിക്കന്‍ സ്വദേശിയുമായ സതോഷി നകമോടോയ്ക്ക് ഇപ്പോള്‍ ഇരിക്കപൊറുതിയില്ല.ഒരു പത്രക്കാരന്‍ അദ്ദേഹത്തെ കുറിച്ചു ഒരു വാര്‍ത്ത വിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം

വില കുതിച്ചുയരുന്ന ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥ സൃഷ്ട്ടാവ് ഇദ്ദേഹമായിരുന്നു എന്നായിരുന്നു വാര്‍ത്ത. അഞ്ചു വര്‍ഷത്തോളമായി ബിറ്റ്‌കോയിന്‍ എന്ന ഓണ്‍ലൈന്‍ കറന്‍സി നിലവില്‍ വന്നിട്ടെങ്കിലും ഇത് ആരാണ് ഉണ്ടാക്കിയതെന്നതിനെക്കുറിച്ചുള്ള അറിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു മാഗസിന്‍ ബിറ്റ് കോയിന്റെ സൃഷ്ടാവിനെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ് എന്നവകാശപെട്ടു രംഗത്ത് എത്തിയതോടെയാണ് സതോഷി നകമോടോ കഷ്ട്ടത്തിലായത്.

സാമ്പത്തിക മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ ഇതിനോടകം തന്നെ ബിറ്റ് കോയിന് സാധിക്കുകയും ചെയ്തിട്ടുണ്ട്.
യുഎസ് മാഗസിനായ ന്യൂസ് വീക്കിന്റെ കണ്ടെത്തല്‍ പ്രകാരം 64കാരനായ ചെനീസ് വംശജനും അമേരിക്കന്‍ സ്വദേശിയുമായ സതോഷി നകമോടോ ആണ് ബിറ്റ് കോയിന്റെ പിതാവ്. ഇപ്പോള്‍ സതേണ്‍ കാലിഫോര്‍ണിയയിലാണ് സതോഷി നകമോടോ താമസിക്കുന്നത്. യഥാര്‍ത്ഥ ബിറ്റ് കോയിന്‍ പദ്ധതിക്കുപിറകില്‍ നകമോടോ തന്നെയാണെന്ന് മാഗസിന്‍ ഉറപ്പിച്ചിരിക്കുകയാണ്.

400 മില്ല്യന്‍ ഡോളറില്‍ കൂടുതല്‍ സമ്പാദ്യം നകമോടോയ്ക്കുള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോസ് ആഞ്ചലസിലാണ് കുടുംബസമേതം നകമോടോ കഴിയുന്നത്. സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ടോയോട്ട കോറോളയും.

ബിറ്റ് കോയിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നകമോടോ തന്റെ കുടുംബത്തോടുപോലും പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മാഗസിന്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കവേയാണ് ബിറ്റ്‌കോയിന്റെ യഥാര്‍ത്ഥ സൃഷ്ടാവ് താനാണെന്ന് നകമോടോ തുറന്നു പറഞ്ഞത്.

കോയിന്‍ മറ്റുള്ളവര്‍ ഉപയോഗത്തില്‍ വരുത്തിത്തുടങ്ങിയെന്നും ഇപ്പോള്‍ അത് നിയന്ത്രിക്കുന്നതും മറ്റും താനല്ലെന്നും നകമോടോ റിപ്പോര്‍ട്ടറോട് പറഞ്ഞുവത്രേ..

ഡിജിറ്റല്‍ കറന്‍സിയുടെ പ്രാധാന്യം ഇപ്പോള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയേക്കാനും സാധ്യത വളരെ കൂടുതലുമാണ്.

കഴിഞ്ഞ വര്‍ഷം ബിറ്റ്‌കോയിന് വില കുതിച്ചുയര്‍ന്നിരുന്നു. ഏതായാലും ഇപ്പോള്‍ 7 ബില്ല്യന്‍ ഡോളറിന്റെ ബിറ്റ് കോയിന്‍ ഇപ്പോള്‍ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമ്പത്തിക മേഖലയില്‍ വളര്‍ച്ച് ഉണ്ടാക്കാന്‍ സഹായകമാണെങ്കിലും ഇതുമായി ബന്ധപ്പെട്ടും തട്ടിപ്പുകളും കുറ്റകൃത്യങ്ങളും കൂടിക്കൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ടോകിയോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെറ്റ് ഗോക്‌സ് ബിറ്റ് കോയിന്‍ എക്‌സ്‌ചേഞ്ചിനുള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുകയുമാണ്. കഴിഞ്ഞ മാസം ഹാക്കര്‍മാരുടെ ആക്രമണം എക്‌സ്‌ചേഞ്ചിനു നേരെ ഉണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു.
http://bcove.me/u065hgga
എന്തായാലും ഇപ്പോള്‍ വാര്‍ത്താ സൃഷ്ട്ടിച്ച പൊല്ലാപ്പ് ഒഴിവാക്കാന്‍ പെടാപാട് പെടുകയാണ് സതോഷി നകമോടോ.ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും
രക്ഷപ്പെടാന്‍ അദ്ദേഹം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഓടി കൊണ്ടിരിക്കുകയാണത്രേ .

.

Scroll To Top