Thursday December 08, 2016
Latest Updates

ബിറ്റ്‌കോയിന്‍ മാത്രം ഉപയോഗിച്ച് ആദ്യത്തെ കാര്‍ പര്‍ച്ചേസിംഗ്

ബിറ്റ്‌കോയിന്‍ മാത്രം ഉപയോഗിച്ച് ആദ്യത്തെ കാര്‍ പര്‍ച്ചേസിംഗ്

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യത്തിന്റെ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ 670യൂറോ വരെയായി വില ഉയര്‍ന്നിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ ബിറ്റ്‌കോയിന്‍ മാത്രം ഉപയോഗിച്ചുകൊണ്ട് ആദ്യമായി കാര്‍ പര്‍ച്ചേസിംഗും നടന്നിരിക്കുന്നു.
കാലിഫോര്‍ണിയയിലുള്ള ലെമ്പോര്‍ഗിനി ന്യൂപോര്‍ട്ട് ബീച്ച് ഡീലര്‍ഷിപ്പ് ആണ് തങ്ങളുടെ ടെസ്ല മോഡല്‍ എസ് പെര്‍ഫോമെന്‍സ് കാര്‍ ബിറ്റ്‌കോയിന്‍ മാത്രം സ്വീകരിച്ച്‌കൊണ്ട് കഴിഞ്ഞ ആഴ്ച്ച വില്‍പ്പന നടത്തിയതായി അറിയിച്ചിരിക്കുന്നത്. യുഎസില്‍ മാത്രം ലഭിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ വില 74,000 യൂറോയാണ്. 91.4 ബിറ്റ്‌കോയിനുകള്‍ ഉപയോഗിച്ചാണ് കാര്‍ വാങ്ങിയിരിക്കുന്നത്.
ഉപഭോക്താവ് നേരിട്ട് കമ്പനിയുമായി ബന്ധപ്പെട്ട് ബിറ്റ്‌കോയിന്‍ മാത്രം ഉപയോഗിച്ച് കാര്‍ വാങ്ങിക്കാന്‍ അനുമതി ചോദിക്കുകയായിരുന്നുവെന്ന് ഡീലര്‍ഷിപ്പ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കെഡ്രിക് ഡേവി പറഞ്ഞു. ഏതുരീതിയില്‍ കണക്കില്‍ പെടുത്തുമെന്നും എങ്ങിനെ യൂറോ ആക്കി മാറ്റുമെന്നുമുള്ള കാര്യത്തില്‍ മാത്രമാണ് ആദ്യം കമ്പനിക്ക് ആശങ്ക വന്നതെന്നും കെഡ്രിക് ഡേവി പറഞ്ഞു.
സുരക്ഷിതമായ രീതിയിലുള്ള പണമിടപാട് തന്നെയാണ് ബിറ്റ്‌പേയിലൂടെ നടത്തിയത്. ആദ്യമായാണ് കമ്പനി ബിറ്റ്‌കോയിന്‍ സ്വീകരിച്ച് പര്‍ച്ചേസിംഗിന് അനുമതി നല്‍കിയത്. തുടര്‍ന്നും വ്യാപാരങ്ങള്‍ക്കായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.
ബിറ്റ്‌കോയിന്‍ ഉപയോഗിക്കുന്നതിനായുള്ള വഴികള്‍ തുറന്നിടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സൈപ്രസിലുള്ള ഒരു യൂനിവേഴ്‌സിറ്റിയും ഇതിനകം വിദ്യാര്‍ത്ഥികളുടെ ഫീസ് ബിറ്റ്‌കോയിനായും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്

Scroll To Top