Monday December 05, 2016
Latest Updates

ബിയര്‍ അടക്കമുള്ള മദ്യ ഉത്പന്നങ്ങള്‍ക്ക് വില കൂടിയേക്കും 

ബിയര്‍ അടക്കമുള്ള മദ്യ ഉത്പന്നങ്ങള്‍ക്ക് വില കൂടിയേക്കും 

ഡബ്ലിന്‍ :ബിയറടക്കമുള്ള ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍ വന്‍ വിക്കുറവില്‍ വിറ്റഴിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ മിനിമം യൂണിറ്റ് വില കണക്കാക്കണമെന്ന് നാഷണല്‍ ഓഫ് ലൈസന്‍സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു പ്രകാരം 10ഗ്രാം ആല്‍കഹോള്‍ അടങ്ങിയ ഓരോ ബിയര്‍ കാനിനും മിനിമം വിലയായി ഒരു യൂറോ നിശ്ചയിക്കണം അഞ്ച് ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ബിയറുകളുടെ 500 മിലി കാനുകള്‍ക്ക് രണ്ട് യൂറോയായിരിക്കും മിനിമം വില. നിലവില്‍ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ വന്‍ വിലക്കുറവിനാണ് ബിയര്‍ കാനുകള്‍ വിറ്റഴിക്കുന്നത്.

ബിയറടക്കമുള്ള ഉല്‍പന്നങ്ങളുടെ വില ഇരട്ടിയോളം വര്‍ധിപ്പിക്കണമെന്ന് ഉല്‍പാദകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് മുന്നോടിയായി പാര്‍ലമെന്റ് സംയുക്ത സമിതി യോഗത്തിലാണ് മദ്യക്കമ്പനിയുടമകള്‍ ഇക്കാര്യം ഉന്നയിച്ചത്. മിനിമം വിലയിലും കുറച്ച് ബിയര്‍ വില്‍ക്കുന്ന ഔട്ട്‌ലെറ്റുകള്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പബ് ഉടമകളുടെ സംഘടനയായ ലൈസന്‍സ്ഡ് വിന്റേഴ്‌സ് അസോസിയേഷനും ഇതേ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം മിനിമം വില നിശ്ചയിച്ചത് കൊണ്ട് ഉപകാരമില്ലെന്നും ബിയറടക്കമുള്ളആല്‍കഹോള്‍ ഉല്‍പന്നങ്ങള്‍ വില കുറച്ച് വില്‍ക്കുന്നത് പൂര്‍ണമായും തടയുന്ന നിയമം കൊണ്ടുവരുകയാണ് വേണ്ടതെന്നും ആല്‍കഹോള്‍ ബിവറേജസ് ഫെഡറേഷന്‍ ഡയറക്ടര്‍ റോസ് മക്മാത്യുന ആവശ്യപ്പെട്ടു.

ഇതോടെ പുതിയ മദ്യ നയം വരുന്നതോടെ ബിയറിന് വില കുത്തനെ ഉയരും.യൂറോപ്യന്‍ യൂണിയനിലെ മറ്റു രാഷ്ട്രങ്ങളെക്കാള്‍ ഉയര്‍ന്ന വിലയാണ് മദ്യത്തിന് ഇപ്പോള്‍ അയര്‍ലണ്ടിലുള്ളത്. 

Scroll To Top