Friday December 09, 2016
Latest Updates

ബിജോയി വാതല്ലൂരിന് അന്ത്യാഞ്ജലി

ബിജോയി വാതല്ലൂരിന് അന്ത്യാഞ്ജലി

ഡബ്ലിന്‍: യൂത്ത്ഫ്രണ്ട്എം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായിരുന്ന പൊന്‍കുന്നത്തെ ബിജോയി വാതല്ലൂരിന്റെ ആകസ്മിക നിര്യാണത്തില്‍ കേരളാ പ്രവാസി കോണ്‍ഗ്രസ്(എം)അയര്‍ലണ്ട് ഘടകം അനുശോചനം രേഖപ്പെടുത്തി.അയര്‍ലണ്ടിലും ബൃഹത്തായ സുഹൃത്ബന്ധമുള്ള ബിജോയിയുടെ നിര്യാണ വാര്‍ത്ത ഏവരെയും ദു:ഖത്തിലാഴ്ത്തി. 

കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജോയി ബുധനാഴ്ച ഉച്ചയോടെയാണ് മരണമടഞ്ഞത്. പൊന്‍കുന്നം നരിയനാനി വാതല്ലൂര്‍ വി ജെ തോമസിന്റെയും ,ഫിലോമിനയുടെയും മകനാണ്.പൊന്‍കുന്നം കോടതിയിലെ ഗവ.പ്ലീഡര്‍,മൂവാറ്റുപുഴ വടക്കേല്‍ കുടുംബാംഗം പ്രജീഷയാണ് ഭാര്യ.നാല് വയസുകാരി ജിയന്ന ഏക മകളാണ്.

സഹോദരങ്ങള്‍ :ബിനോയി(അയര്‍ലണ്ട് )ബില്‍ജി (യൂ.കെ )

ഇന്നലെ വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. സംസ്‌കാരം പൊന്‍കുന്നം തിരുക്കുടുംബ പള്ളിയില്‍ നടത്തി.

സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കട്ടപ്പനയില്‍ നിന്നും മടങ്ങുന്നതിനിടെ 2007 നവംബര്‍ അഞ്ചിന് പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്കു സമീപം ബിജോയി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ ബിജോയിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്കു വിധേയമാക്കി. തലയില്‍ കൃത്രിമ രക്തക്കുഴല്‍ ഘടിപ്പിച്ചാണ് ജീവന്‍ നിലനിര്‍ത്തിയത്. 

ഏറെ നാളത്തെ ചികിത്സയ്ക്കുശേഷം പൂര്‍ണ ആരോഗ്യവാനായ ബിജോയി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഒരു മാസം മുമ്പ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സ നേടി. കൃത്രിമമായി ഘടിപ്പിച്ച രക്തക്കുഴലില്‍ തടസം കണ്ടതിനെത്തുടര്‍ന്ന് 2007ല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബിജോയിയെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Scroll To Top