Sunday December 04, 2016
Latest Updates

ബാഹുബലിയുടെ കേരള തിയേറ്റര്‍ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

ബാഹുബലിയുടെ കേരള തിയേറ്റര്‍ റൈറ്റ്‌സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

തെലുങ്ക് ചിത്രം ബാഹുബലിയുടെ കേരളാ തിയേറ്റര്‍ റൈറ്റ്‌സ് വിറ്റു പോയത് റെക്കോര്‍ഡ് തുകയ്ക്ക്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയക്കാണ് ബാഹുബലിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും അവകാശം. നേരത്തെ ഐയുടെ വിതരണാവകാശം നേടിയ കമ്പനി കേരളത്തില്‍നിന്ന് റെക്കോര്‍ഡ് വരുമാനവും നേടിയിരുന്നു.

ഇന്ത്യയിലെ ഇതിഹാസ ചിത്രങ്ങളില്‍ ഒന്നാണ് ബാഹുബലി. എസ്എസ് രാജമൗലിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

175 കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇപ്പോള്‍ തന്നെ നൂറു കോടി രൂപയ്ക്ക് മേല്‍ വരുമാനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റിലീസാകുന്നതിന് മുന്‍പ് ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ചിത്രം രജനീകാന്തിന്റെ റോബോയാണ്. 140 കോടി രൂപയാണ് റോബോ നേടിയത്. ഇതിനൊപ്പമോ ഇതില്‍ കൂടുതലോ ബാഹുബലി നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്കാണെന്ന് പറയുമ്പോഴും ഇതെത്ര രൂപയാണെന്ന് അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.

Scroll To Top