Wednesday December 07, 2016
Latest Updates

ബാല്യത്തില്‍ നേരിട്ട ലൈംഗിക ചൂഷണത്തിന് വൃദ്ധയ്ക്ക് 115, 000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

ബാല്യത്തില്‍ നേരിട്ട ലൈംഗിക ചൂഷണത്തിന് വൃദ്ധയ്ക്ക് 115, 000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതി

കോര്‍ക്ക് :ബാല്യത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീയ്ക്ക് മധ്യവയസില്‍ ഭീമമായ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ലൂയിസ് ഓ കെഫെ എന്ന സ്ത്രീയ്ക്ക് 115, 000 യൂറോ നഷ്ടപരിഹാരം നല്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുടെതാണ് ഈ അപൂര്‍വ വിധി. ബാല്യത്തില്‍ നടന്ന ലൈംഗിക ചൂഷണത്തിന് നഷ്ടപരിഹാരമായാണ് തുക അനുവദിച്ചത്.

ഗവണ്‍മെന്റ് തന്നെ ഈ തുക കൈമാറണമെന്ന് കോടതി നിര്‍ദ്ദേശം. കേഫെയെ ലൈംഗികമായി പീഡിപ്പിച്ചവരില്‍ നിന്ന് സംരക്ഷണം നല്‍കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.1970 കളില്‍ കെഫെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് നടന്ന ലൈംഗിക പീഡനങ്ങളുടെ പേരിലാണ് നഷ്ടപരിഹാരം നല്‍കുന്നത്.

അതിനിടെ സ്‌കൂളുകളില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങളുടെ ഇരകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ സ്റ്റേറ്റ് ക്ലെയിംസ് ഏജന്‍സി തീരുമാനിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ വിധിയുടെ പരിധിയില്‍ ആരൊക്കെ വരുമെന്ന് നിര്‍ണ്ണയിക്കാനാണ് അന്വേഷണം. ക്ലെയിംസ് ഏജന്‍സിയുടെ അന്വേഷണം പൂര്‍ത്തിയായാല്‍ അക്കാര്യം ഗവണ്‍മെന്റിനെ അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റോരി ക്വിന്‍ പറഞ്ഞു.

Scroll To Top