Sunday December 11, 2016
Latest Updates

ബാലികയെ മാതാപിതാക്കള്‍ ജീവനോടെ കുഴിച്ച് മൂടി; പിന്നീട് ദൈവമെന്ന് പ്രഖ്യാപിച്ച് ആരാധന തുടങ്ങി

ബാലികയെ മാതാപിതാക്കള്‍ ജീവനോടെ കുഴിച്ച് മൂടി; പിന്നീട് ദൈവമെന്ന് പ്രഖ്യാപിച്ച് ആരാധന തുടങ്ങി

ജെയ്പ്പൂര്‍: രണ്ടര വയസുകാരിയെ മാതാപിതാക്കള്‍ ജീവനോടെ കുഴിച്ച് മൂടി. തുടര്‍ന്ന് തങ്ങളുടെ മകള ദൈവമയിരുന്നെന്നു സമാധി ആയതാണെന്നും പ്രഖ്യാപിച്ച് ശവസംസ്‌കാരം നടത്തിയ സ്ഥലത്ത് ആരാധന തുടങ്ങി. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് സംഭവം. വിവരം കേട്ടറിഞ്ഞു ദൂരദേശങ്ങളില്‍ നിന്ന് പോലും ഭക്തജനങ്ങള്‍ എത്തുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭക്തര്‍ പൂക്കളും പഴങ്ങളും പണവും കാണിക്ക അര്‍പ്പിച്ച ശേഷമാണ് മടങ്ങുന്നത്.

ഭക്തരെ സ്വീകരിക്കാന്‍ മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് ഒരു ടെന്റും കെട്ടിയിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ചാനലുകളും സ്ഥലത്ത്. അതേസമയം വിവരം അറിഞ്ഞെത്തിയ പോലീസ് മൃതദേഹം കുഴിച്ച് എടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മരിച്ച കുട്ടി ഡയറിയ ബാധിത ആയിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായി ഭരത്പൂര്‍ പോലീസ് സൂപ്രണ്ട് രാഹുല്‍ പ്രകാശ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ സംസ്‌കരിച്ചത്. തുടര്‍ന്ന് കുട്ടി സമാധി അടഞ്ഞതായി മാതാപിതാക്കള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഖുശ്ബു എന്ന കുട്ടിക്കാണ് മാതാപിതാക്കളുടെ അന്ധവിശ്വാസത്തിന് ഇരയായി ജീവന നഷ്ടപ്പെട്ടത്.

Scroll To Top