Monday December 05, 2016
Latest Updates

ബാലകൃഷ്ണപിള്ളയെ വെട്ടിലാക്കി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; പിള്ള യുഡിഎഫുമായി അകലുന്നു

ബാലകൃഷ്ണപിള്ളയെ വെട്ടിലാക്കി ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ തന്ത്രം; പിള്ള യുഡിഎഫുമായി അകലുന്നു

തിരുവനന്തപുരം: കെബി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനത്തെച്ചൊല്ലി ബാലകൃഷ്ണപിള്ളയും യുഡിഫുമായി അകലുന്നു. ഗണേഷ് കുമാറിനെ മന്ത്രിയാക്കിയില്ലെങ്കില്‍ സരിതയുടെ മൊഴി അടങ്ങിയ കത്ത് പുറത്ത് വിടുമെന്ന് ബാലകൃഷ്ണപിള്ള ഭീഷണി മുഴക്കിയിരുന്നു. അങ്ങനെയെങ്കില്‍ ആദ്യം കത്ത് പുറത്ത് വിടട്ടെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് സ്വീകരിച്ചു. ഇതാണ് ബാലകൃഷ്ണ പിള്ളയെ വെട്ടിലാക്കിയത്.

യുഡിഎഫ് മന്ത്രിസഭയുടെ പ്രതിഛായ കളങ്കപ്പെടുത്തുന്ന വിധത്തില്‍ സരിതയുടെ മൊഴി പുറത്ത് വന്നാല്‍ യുഡിഎഫില്‍ ബാലകൃഷ്ണപിള്ള ഒറ്റപ്പെടും. ഇതോടെ സരിതയുടെ മൊഴി പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കിയത് ബാലകൃഷ്ണപിള്ളയ്ക്ക് സ്വയം പാരയായിരിക്കുകയാണ്. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിതയുടെ മൊഴി പുറത്ത് വന്നാല്‍ അതിനു പിന്നില്‍ ബാലകൃഷ്ണപിള്ളയാണെന്ന ആരോപണം പ്രചരിക്കാനും സാധ്യതയുണ്ട്.

ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് ഉമ്മന്‍ചാണ്ടി സരിതയുടെ മൊഴി അടങ്ങിയ കത്തുണ്ടെങ്കില്‍ അത് പുറത്ത് വിടാന്‍ പിള്ളയെ വെല്ലുവിളിച്ചത്. ആര്‍എസ്പി കൂടി മറുകണ്ടം ചാടിയതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചതും ഉമ്മന്‍ചാണ്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇനി ഗണേഷ് കുമാര്‍ രാജി വച്ചാലും സര്‍ക്കാരിന് ഭീഷണിയില്ല. ഈ സാഹചര്യത്തില്‍ പിള്ളയുടെ ഭീഷണി വിലപ്പോവില്ല. അതുകൊണ്ട് തന്നെ ബാലകൃഷണപിള്ള ആകെ വെട്ടിലായിരിക്കുകയാണ്.

Scroll To Top