Friday December 09, 2016
Latest Updates

ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമെന്ന് സിബിസിഐ പ്രസിഡന്റ് ക്ലീമീസ് ബാവ

ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമെന്ന് സിബിസിഐ പ്രസിഡന്റ് ക്ലീമീസ് ബാവ

തിരുവനന്തപുരം: ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ക്ലീമീസ് ബാവ. 418 ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ടു മുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് സിബിസിഐ നിലപാട് കടുപ്പിച്ചതു. ബാര്‍ തുറന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാര്‍ ക്ലീമീസ് ബാവ മുന്നറിയിപ്പ് നല്‍കിയിരുന്നു. മദ്യ നിരോധനത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥയിലെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം കുറ്റപ്പെടുത്തി.

ബാര്‍ വിഷയത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് നിര്‍ണ്ണായയക യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് സഭകളുടെ ഭാഗത്ത് നിന്നും എതിര്‍പ്പ് ശതമാകുന്നത്. ബാര്‍ തുറക്കരുതെന്ന് സുധീരനും ലീഗ് അടക്കമുള്ള ഘടകകക്ഷികളും ശക്തമായ നിലപാടില്‍ നില്‍ക്കുമ്പോള്‍. പ്രായോഗികതയുടെ പേരില്‍ ബാര്‍ തുറക്കണമെന്നാണ് മുഖ്യമന്ത്രി അടക്കം ഒരു വിഭാഗം നേതാക്കളുടെ വാദം. ബാര്‍ വിഷയത്തില്‍ പ്രധാന കക്ഷിയായ കോണ്‍ഗ്രാസില്‍ സമവായം ഉണ്ടാകാത്തതാണ് തര്‍ക്കം നീളാന്‍ കാരണം.

Scroll To Top