Friday December 09, 2016
Latest Updates

ബാറുകളില്‍ ഡിസ്‌കൌണ്ട് മേളയും, സൗജന്യ ടച്ചിങ്ങ്‌സും; സ്‌റ്റോക്ക് തീര്‍ക്കാന്‍ വാഗ്ദാന പെരുമഴ

ബാറുകളില്‍ ഡിസ്‌കൌണ്ട് മേളയും, സൗജന്യ ടച്ചിങ്ങ്‌സും; സ്‌റ്റോക്ക് തീര്‍ക്കാന്‍ വാഗ്ദാന പെരുമഴ

തിരുവനന്തപുരം: ഏത് നിമിഷവും സംസ്ഥാനത്തെ ബാറുകള്‍ക്ക് പൂട്ട് വീഴുമെന്ന സ്ഥിതിയായത്തോടെ ബാറുകളില്‍ വന്‍ ഓഫറുകള്‍. നിലവില പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ മുന്നറിയിപ്പില്ലാതെ പൂട്ടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബാറുകള്‍ക്ക് പൂട്ട് വീഴുന്നതിനു മുമ്പ് സ്‌റ്റോക്ക് ഇരിക്കുന്ന മദ്യം വിറ്റ് തീര്‍ക്കാന്‍ വിലക്കിഴിവ് ഉള്‍പ്പെടെ വന്‍ ഓഫറുകളുമായി ബാറുടമകള്‍ രംഗത്ത് വന്നിരിക്കുകയാണ്. ബാറുകളില്‍ ബാക്കി വരുന്ന മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ബിവറേജസ് ഏറ്റെടുക്കുന്ന മദ്യത്തിന് ലാഭം കിട്ടില്ല. ഇക്കാര്യം മുന്നില്‍ക്കണ്ടാണ് വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ബാറുടമകള്‍ ഡിസ്‌കൌണ്ട് ഉള്‍പ്പെടെയുള്ള ഓഫറുകള്‍ നല്‍കിയത്. പല ബാറുകളിലും പെഗിന് 20 രൂപ മുതല്‍ 30 ശതമാനം വരെ ഇളവ് നല്‍കിയിട്ടുണ്ട്. ബീയറിനും വിലക്കിഴിവുണ്ട്. ചില ബാറുകളില്‍ മദ്യം വാങ്ങുന്നവര്‍ക്ക് ടച്ചിങ്ങ്‌സ് സൌജന്യമാണ്. വിലക്കിഴുവ് നല്‍കുന്ന വിവരം ബാറുകള്‍ പുറത്ത് നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ ബാര്‍ കൌണ്ടറുകളില്‍ ബിവറേജസിനേക്കാള്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പല ബാറുകളിലും തിരക്ക് നിയന്ത്രിക്കാന്‍ അധികം കൌണ്ടറുകള്‍ തുടങ്ങിയിട്ടുണ്ട്.

ബാറുകളുടെ എണ്ണം കുറഞ്ഞതോടെ വില്‍പന കൂടിയതിനാല്‍ നിലവിലുള്ള പല ബാറുടമകളും കോടിക്കണക്കിനു രൂപയുടെ സ്‌റ്റോക്ക് എടുത്തു സൂക്ഷിച്ചിരുന്നു. എന്നാല്‍ നിലവില പ്രവര്‍ത്തിക്കുന്ന ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനിച്ചതോടെ ഈ ബാറുകളും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ബാറുടമകളെ സഹായിക്കാന്‍ കൂടുതല്‍ മദ്യപിച്ച് ബോധം കേടുന്നവരെ വീട്ടിലെത്തിക്കാന്‍ ബാറുടമകള്‍ പ്രത്യേകം വാഹനവും ലഭ്യമാക്കിയിട്ടുണ്ട്.

Scroll To Top