Sunday December 04, 2016
Latest Updates

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വിഎം സുധീരന്‍

ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ താന്‍ നടത്തിയ പ്രസംഗത്തെ വിവാദമാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മദ്യവിരുദ്ധ കാന്‌പെയ്ന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബാര്‍ വിഷയത്തില്‍ സുധീരന്‍ മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചുവെന്നും ചൂണ്ടിക്കാട്ടി നേതാക്കള്‍ ഗ്രൂപ്പിനതീതമായി സുധീരനെതിരെ രംഗത്ത് വന്നിരുന്നു ഈ പശ്ചാത്തലത്തിലാണ് സുധീരന്‍ വിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സുധീരന്റെ നിലപാടുകള്‍ക്കെതിരെ നേതാക്കള്‍ സോണിയ ഗാന്ധിക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ മദ്യനയം സംബന്ധിച്ച് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ വസ്തുകള്‍ കൃത്യമായി ബോധിപ്പിക്കാത്തതിനെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രസംഗത്തില്‍ താന്‍ വിമര്‍ശിച്ചതെന്ന് സുധീരന്‍ വിശദീകരിച്ചു. ബാര്‍ വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധീരന്‍ പറഞ്ഞു. മദ്യം നിരോധിച്ച സ്ഥലങ്ങളില്‍ കുറ്റകൃത്യങ്ങള്‍ പെരുകിയെന്ന മാര്‍ക്കണ്ഡേയ കട്ജുവിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Scroll To Top