Tuesday December 06, 2016
Latest Updates

ബാര്‍ കോഴ: മാണി 50 ലക്ഷം വാങ്ങിയെന്ന് പ്രതിപക്ഷം

ബാര്‍ കോഴ: മാണി 50 ലക്ഷം വാങ്ങിയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം ഇന്ന് തുടങ്ങിയ നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ദമാക്കി. കെഎം മാണിക്ക് ബാറുടമകള്‍ 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജു രമേശിന്റെ ഡ്രൈവറാണ്‌  പണവുമായി മാണിയുടെ പാലായിലെ വീട്ടിലെത്തിയതെന്നും പ്രതിപക്ഷം ആരോപിച്ചു. കെഎല്‍ 01 ബിബി 7878 എന്ന കാറിലാണ് ബാറുടമകള്‍ മാണിയുടെ വീട്ടിലെത്തിയത്. ബാറുടമകളുടെ മൊബൈല്‍ ഫോണ്‍ സിഗ്‌നല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പ്രതിപക്ഷം പറഞ്ഞു.

ആദ്യം 15 ലക്ഷം നല്‍കിയത് ധനേഷ്, രാജ്കുമാര്‍ , കൃഷ്ണദാസ് എന്നിവര്‍ ചേര്‍ന്നാണെന്ന് കോടിയേരി നിയമസഭയില്‍ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ 35 ലക്ഷം രൂപയാണ് കൈമാറിയത്. ബിജു രമേശിന്റെ കാറില്‍ പോയിട്ടാണ് പണം കൈമാറിയത്. വിജയകുമാര്‍ ,അമ്പിളി എന്നീ രണ്ട് പേരാണ് പണം കൈമാറിയതെന്നും കോടിയേരി പറഞ്ഞു. കോഴ വാങ്ങുന്ന ദൃശ്യങ്ങളും ബന്ധപ്പെട്ട സംഭാഷണങ്ങളും സിസിയില്‍ തെളിവുകളായി ഉണ്ടെന്ന് കോടിയേരി പറഞ്ഞു.

സിഡിയിലെ ദൃശ്യങ്ങള്‍ സ്പീക്കര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം സിഡി പരിശോധിച്ചതിനു ശേഷമേ സഭയുടെ മേശപ്പുറത്ത് വച്ചത് അംഗീകരിക്കൂ എന്ന് ഡെപ്പ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അതേസമയം, ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Scroll To Top