Saturday December 03, 2016
Latest Updates

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടുന്നു

ബാര്‍ കോഴ: മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടുന്നു

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സ് നിയമോപദേശം തേടുന്നു. കെഎം മാണിക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലന്‍സിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു ഈ പശ്ചാത്തലത്തിലാണ് വിജിലന്‍സ് ഇത് സംബന്ധിച്ച് നിയമോപദേശം തേടാന്‍ തീരുമാനിച്ചത്. വിഎസ് സുനില്‍ കുമാര്‍ എംഎല്‍എയും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് പ്രഖ്യാപിച്ചത്.

അതേസമയം കേസില്‍ ഇനി കൂടുതല്‍ പേരുടെ മൊഴി എടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുവരെ 19 പേര്‍ മാത്രമാണ് മൊഴി നല്കിയത്. എന്നാല്‍ ആരോപണം ഉന്നയിച്ച പലരും മൊഴി നല്കാതെ ഒഴിഞ്ഞു മാറുകയാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കേണ്ടതില്ലെന്നാണ് വിജിലന്‍സ് തീരുമാനം. ഇനി ആരെങ്കിലും മൊഴി എടുക്കണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടാല്‍ മാത്രമേ അവരുടെ മൊഴി എടുക്കൂ.

Scroll To Top