Tuesday December 06, 2016
Latest Updates

ബാര്‍ കോഴ: ബാറുടമകള്‍ ഇന്ന് മൊഴി നല്‍കും

ബാര്‍ കോഴ: ബാറുടമകള്‍ ഇന്ന് മൊഴി നല്‍കും

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ ബാറുടമകളുടെ അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് മൊഴി നല്‍കും. അസോസിയേഷന്‍ പ്രസിഡന്റ് ഡി രാജ്കുമാര്‍, സെക്രട്ടറി ധനേഷ്, വൈസ് പ്രസിഡന്റ് പിഎന്‍ കൃഷ്ണദാസ് എന്നിവരാണ് വിജിലന്‍സ് എസ്പി സുകേശിന് ഇന് മൊഴി നല്‍കുക. നേരത്തെ ക്വിക്ക് വേരിഫിക്കേഷന്റെ സമയത്ത് വിജിലന്‍സ് മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബാറുടമകള്‍ മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല.

മൂന്ന് തവണ നോട്ടീസ് ലഭിച്ചിട്ടും പല ബാറുടമകളും ഒഴിഞ്ഞു മാറുകയായിരുന്നു. ആര്യം ആരോപണം ഉന്നയിച്ച ബിജു രമേശ് മാത്രമാണ് നേരത്തെ മൊഴി നല്‍കാന്‍ തയ്യാറായത്. ബാര്‍ കോഴ വിവാദത്തില്‍ പ്രധാന സാക്ഷികള്‍ മൊഴി നല്‍കാത്തതാണ് അന്വേഷണം വൈകാന്‍ കാരണമെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ആകെ 26 പേരാണ് ഇതുവരെ മൊഴി നല്‍കിയിട്ടുള്ളത്.

Scroll To Top