Monday December 05, 2016
Latest Updates

ബാര്‍ കോഴ: തെളിവ് ഹാജരാക്കാന്‍ ബാറുടമകളെ വെല്ലുവിളിച്ച് യുഡിഎഫ് നേതാക്കള്‍ ; വിജിലന്‍സ് അന്വേഷണം തുടരും

ബാര്‍ കോഴ: തെളിവ് ഹാജരാക്കാന്‍ ബാറുടമകളെ വെല്ലുവിളിച്ച് യുഡിഎഫ് നേതാക്കള്‍ ; വിജിലന്‍സ് അന്വേഷണം തുടരും

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം ഒത്തുതീര്‍പ്പാക്കിയെന്ന ധാരണ പ്രചരിക്കുന്നതിനിടെ ബാറുടമകള്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെയെന്ന് ഭരണപക്ഷ നേതാക്കളുടെ വെല്ലുവിളി. കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാര്യത്തോട് അടുത്തപ്പോള്‍ ബാറുടമകളുടെ കൈവശം തെളിവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബാറുടമകളുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്നും തെളിവ് ഉണ്ടങ്കില്‍ ഹാജരാക്കണമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വെല്ലുവിളിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

അതേസമയം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ വിജിലന്‍സ് അന്വേഷണം തുടരുമെന്നും ചെന്നിത്തല അറിയിച്ചു. ബാര്‍ പൂട്ടിയതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ടവരുടെ വിഭ്രാന്തിയാണ് ആരോപണത്തിന് പിന്നിലെന്ന് വിഎം സുധീരന്‍ പറഞ്ഞു. തെളിവില്ലാതെ അന്വേഷണം നടത്തേണ്ട. ബാറുടമകളുടെ വിശ്വാസ്യത നഷ്ടമായി. കോണ്‍ഗ്രസ് മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന ആരോപണം തെറ്റാണെന്നും സുധീരന്‍ പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് ഇന്നലെ ബാറുടമകള്‍ പിന്നോക്കം പോയിരുന്നു. കോഴ ആരോപണം ഉന്നയിച്ചത് മദ്യലഹരിയിലാണെന്ന് അരൂര്‍ റെസിഡന്‍സി ഉടമ മനോഹരന്‍ പറഞ്ഞു. ആദ്യം ആരോപണം ഉന്നയിച്ച ബിജു രമേഷും നിലപാട് മയപ്പെടുത്തി.

Scroll To Top