Saturday December 10, 2016
Latest Updates

ബാര്‍ കോഴ: തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ബാര്‍ കോഴ: തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു സര്‍ക്കാര്‍.., ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളും അല്ലാത്തവരുമായ 19 പേരുടെ മൊഴിയെടുത്തു. ഇവരാരും കോഴ കൊടുത്തതായി നേരിട്ട അറിവുള്ളവരല്ല. ഇവര്‍ക്ക് കോഴ ആരോപണം കേട്ടുകേഴ്വി മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബാറുടമകളുടെ അസോസിയേഷന്‍ പ്രസിഡന്റടക്കമുള്ള ഭാരവാഹികള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും അവര്‍ മൊഴി നല്കിയില്ല. ഇനിയും 13 പേരുടെ കൂടി മൊഴി രേഖപ്പെടുത്താനുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരെ ചോദ്യം ചെയ്താലേ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരൂ. എന്നാല്‍ അന്വേഷണം തടസപ്പെടുത്താനാണ് ഇവര മൊഴി നല്‍കാതെ വിട്ടുനില്‍ക്കുന്നതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു മറുപടിയായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

 

Scroll To Top