Sunday December 04, 2016
Latest Updates

ബാര്‍ കോഴ കേസ് :പി ജെ.ജോസഫും ജോസ് കെ മാണിയും മൊഴിമാറ്റി പറയാന്‍ നിര്‍ബന്ധിച്ചു,തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ബാറുടമ

ബാര്‍ കോഴ കേസ് :പി ജെ.ജോസഫും ജോസ് കെ മാണിയും മൊഴിമാറ്റി പറയാന്‍ നിര്‍ബന്ധിച്ചു,തെളിവുകള്‍ നാളെ പുറത്തുവിടുമെന്ന് ബാറുടമ

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ മൊഴി മാറ്റാന്‍ മന്ത്രി പി.ജെ. ജോസഫിനു പുറമേ ജോസ് കെ.മാണി എംപിയും സമ്മര്‍ദം ചെലുത്തിയെന്ന് ഹോട്ടലുടമ ബിജു രമേശ്. പണവുമായി മാണിയെ കാണാന്‍ ചെന്നെങ്കിലും അത് വാങ്ങിയില്ലെന്ന് മൊഴി നല്‍കണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം.

എന്നാല്‍ കെ.എം. മാണിയുടെ പാലായിലെ വസതിയില്‍ വച്ച് പണം കൈമാറിയതിന് തെളിവായി ശബ്ദരേഖയുണ്ട്. ഇത് നാളെ വിജിലന്‍സിന് കൈമാറും. ബാറുടമ അനിമോന്‍ ഉള്‍പ്പെടെയുള്ളവരുടെ സംഭാഷമാണ് ഇതിലുള്ളതെന്നും ബിജു രമേശ് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അന്വേഷണത്തിലെ വിവരങ്ങളെല്ലാം ചോരുന്നുണ്ട്. 

കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലംമാറ്റ ഭീഷണിയുണ്ട്. വിജിലന്‍സ് അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നിലപാടുമാറ്റിയിരുന്നു. മാണിക്ക് പണം നല്‍കിയെന്ന ആരോപണത്തെ ക്കുറിച്ചു നേതാക്കളുടെ മൊഴിയില്‍ പരാമര്‍ശിച്ചിരുന്നില്ല. ഉടമകളില്‍ നിന്നു പണം പിരിച്ചെന്നു സമ്മതിച്ച ഭാരവാഹികള്‍ അതു സര്‍ക്കാരിന്റെ ബാര്‍ പൂട്ടല്‍ തീരുമാനത്തിനെതിരായ നിയമനടപടികള്‍ക്കു വേണ്ടിയാണെന്നും മൊഴി നല്‍കി

മുമ്പ് പറഞ്ഞതിന് വിരുദ്ധമായി ,പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കാമെന്ന് കെ എം മാണി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിനു സഹായ്ക്കാനാണ് രണ്ടു കോടി രൂപ വാങ്ങിയതെന്നും ബിജു രമേശ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

Scroll To Top